ഉള്ളിവില നിയന്ത്രിക്കാൻ നിർദേശിക്കണമെന്നു ഹർജി
Monday, December 9, 2019 11:38 PM IST
കൊച്ചി: ഉള്ളിവില നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് എറണാകുളം തേവര സ്വദേശിയും അഭിഭാഷകനുമായ മനു റോയ് ഹൈക്കോടതിയിൽ ഹർജി നൽകി. സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വില ദിനംപ്രതി വർധിക്കുകയാണെന്നും ഇതു തടയാൻ അധികൃതർ നടപടിയെടുക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
ആറു മാസം മുന്പ് സവാള ഒരു കിലോയ്ക്കു 12-18 രൂപയും ചെറിയ ഉള്ളി ഒരു കിലോയ്ക്ക് 30-40 രൂപയും വെളുത്തുള്ളി ഒരു കിലോയ്ക്ക് 60-70 രൂപയുമാണ് വിലയുണ്ടായിരുന്നത്. ഇപ്പോൾ ഒരു കിലോ സാവാളക്ക് 120-140 രൂപയും ചെറിയ ഉള്ളിക്ക് 130-160 രൂപയും വെളുത്തുള്ളിക്ക് 180-200 രൂപയുമാണ് വില. കുടുംബ ബജറ്റിനെ തകർക്കുന്ന തരത്തിൽ ഉള്ളി വില കുതിച്ചുയർന്നിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നു ഹർജിയിൽ ആരോപിക്കുന്നു.