കെസിവൈഎം പ്രക്ഷോഭത്തിന് ഇന്നു തുടക്കമാവും
Monday, December 9, 2019 11:45 PM IST
കോട്ടയം: കത്തോലിക്ക സഭയിലെ സന്യസ്തരെ അവഹേളിക്കുന്ന പ്രവണതകൾക്കെതിരായും ചർച്ച് ആക്ടിന്റെ ന്യൂനതകൾ സഭയിലെ അൽമായരിലേക്ക് എത്തിക്കാനും വേണ്ടിയും കെസിവഐം സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികൾക്ക് ഇന്നു തുടക്കമാവും.
കൊച്ചി രൂപതയുടെ ആതിഥേയത്തിൽ തോപ്പുംപടി ബിഒടി ജംഗ്ഷനിൽ നടക്കുന്ന സംസ്ഥാനതല പ്രക്ഷോഭപരിപാടി കെസിവൈഎം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ ഉദ്ഘാടനംചെയ്യും. വരും ദിവസങ്ങളിൽ കേരളത്തിലെ 32 രൂപതാ കേന്ദ്രങ്ങളിലും 15നു എല്ലാ ഇടവകകളിലും യോഗങ്ങൾ സംഘടിപ്പിക്കുമെന്നു സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അറിയിച്ചു.
കെസിവൈഎം സംസ്ഥാന ഭാരവാഹികളും രൂപതാസമിതിയംഗങ്ങളും പ്രക്ഷോഭ പരിപാടികൾക്കു നേതൃത്വം നൽകും. ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ബിജോ പി. ബാബു, ജോസ് റാൽഫ്, ഡെലിൻ ഡേവിഡ്, തേജസ് മാത്യു കറുകയിൽ, സന്തോഷ് രാജ്, റോസ്മോൾ ജോസ്, കെ.എസ്. ടീന, ഷാരോണ്‍ കെ. റെജി, സിസ്റ്റർ റോസ് മെറിൻ തുടങ്ങിയവർ പ്രസംഗിച്ചു.