നിർമാണ കമ്പനിയുമായി പാർട്ടിക്കുള്ള ബന്ധം കൂടി അന്വേഷിക്കണം: മുല്ലപ്പള്ളി
Tuesday, December 10, 2019 12:30 AM IST
കളമശേരി: കൊച്ചി കാൻസർ സെന്റർ യാഥാർഥ്യമായിട്ടും ഇവിടെ കെട്ടിടം നിർമാണത്തിനിടെ ഇടിഞ്ഞുവീണത് നിർമാണത്തിലെ അപാകത ലാഘവ ബുദ്ധിയോടെ കണ്ടതിനാലാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
നിർമാണ കമ്പനിയുടെ ഘടന പരിശോധിക്കപ്പെടണം. മാത്രമല്ല, കമ്യൂണിസ്റ്റ് പാർട്ടിയുടെ എറണാകുളം ജില്ലാ നേതൃത്വത്തിനു ഈ കമ്പനിയുമായുള്ള ബന്ധവും കൂടി സമഗ്ര അന്വേഷണത്തിൽ ഉൾപ്പെടുത്തണമെന്നും മുല്ലപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൂന്നര വർഷക്കാലത്തെ കാര്യങ്ങൾ അന്വേഷിക്കണം. കെട്ടിടം ഇടിഞ്ഞുവീണത് അന്വേഷിക്കാൻ വന്ന ജനപ്രതിനിധികളെ തടഞ്ഞുവച്ചത് ജനാധിപത്യത്തിനു ഭൂഷണമല്ല. ഇക്കാര്യത്തിൽ സർക്കാരിന് വലിയ വീഴ്ചയുണ്ടായിട്ടുണ്ട്. അത് അംഗീകരിക്കാൻ സാധ്യമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.