ഡോ. സി.എൻ.ആർ. റാവുവിന് ഡോക്ടർ ഓഫ് സയൻസ് ബിരുദം നൽകി
Wednesday, December 11, 2019 12:25 AM IST
തിരുവനന്തപുരം: ശാസ്ത്രലോകത്തെ അതുല്യപ്രതിഭയായ ഡോ.സി.എൻ.ആർ. റാവുവിന് ഡോക്ടർ ഓഫ് സയൻസ് ബിരുദം നൽകി ആദരിച്ചതിലൂടെ മാതൃസർവകലാശാലയായ കേരള സർവകലാശാല അതിന്റെ ബൗദ്ധികമായ കടമ നിർവഹിച്ചിരിക്കുകയാണെന്നു കേരള ഗവർണറും കേരള സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച ഡോക്ടർ ഓഫ് സയൻസ് ബിരുദസമർപ്പണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബിരുദധാരികളുടെ എണ്ണത്തിലല്ല പകരം ഗുണമുളള ബിരുദധാരികളെ സൃഷ്ടിക്കുന്നതിനാണ് ഭരണകൂടം ശ്രദ്ധിക്കേണ്ട തെന്ന് ഡോ.സി.എൻ.ആർ. റാവു അഭിപ്രായപ്പെട്ടു.