ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ൻ മു​ങ്ങിമ​രി​ച്ചു
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ൻ മു​ങ്ങിമ​രി​ച്ചു
Wednesday, December 11, 2019 11:47 PM IST
ഏ​റ്റു​മാ​നൂ​ർ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ൻ ഏ​റ്റു​മാ​നൂ​ർ ക്ഷേ​ത്ര​കു​ള​ത്തി​ൽ മു​ങ്ങിമ​രി​ച്ചു. തി​രു​വ​ന​ത​പു​രം വെ​ന്പാ​യം ചെ​വി​ട്ടി​കു​ഴി​യി​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ദീ​ലീ​പ് കു​മാ​റാ(38)​ണ് ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചി​നു ക്ഷേ​ത്രക്കു​ള​ത്തി​ൽ മു​ങ്ങിമ​രി​ച്ച​ത്. ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞു ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് 22 പേ​ര​ട​ങ്ങു​ന്ന സം​ഘം ഏ​റ്റു​മാ​നൂ​ർ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ​ത്.

രാ​ത്രി​യി​ൽ ഏ​റ്റു​മാ​നൂ​രി​ൽ ത​ങ്ങി​യ​ശേ​ഷം പു​ല​ർ​ച്ചെ അ​ന്പ​ല​ത്തി​ൽ നി​ർ​മാ​ല്യം തൊ​ഴു​ത് മ​ട​ങ്ങാ​ൻ നേ​ര​ത്താ​ണ് ദീ​ലി​പ് കൂ​ട്ട​ത്തി​ൽ ഇ​ല്ലെ​ന്നു മ​റ്റു​ള്ള​വ​ർ​ക്കു മ​ന​സി​ലാ​യ​ത്. സം​ഘാം​ഗ​ങ്ങ​ൾ ഫോ​ണി​ൽ വി​ളി​ച്ച് നോ​ക്കി​യ​ങ്കി​ലും ഫോ​ണ്‍ ബെ​ല്ല​ടി​ച്ച​ത​ല്ലാ​തെ ഏ​ടു​ത്തി​ല്ല. തു​ട​ർ​ന്ന് സം​ഘാം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ദി​ലീ​പി​ന്‍റെ വ​സ്ത്ര​ങ്ങ​ളും ഫോ​ണും കു​ള​ക്ക​ട​വി​ൽ ക​ണ്ടെ​ത്തി​. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​നെ​യും ക്ഷേ​ത്രം അ​ധി​കാ​രി​ക​ളെ​യും അ​റി​യി​ച്ചു. കോ​ട്ട​യ​ത്തുനി​ന്നു ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി 7.15നു ​മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ കാ​ൽ വ​ഴു​തി വീ​ണ​താ​കാ​മെ​ന്നു ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് ന​ൽ​കി.

പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​ണു മ​രി​ച്ച ദി​ലീ​പ്. സ​ന്ധ്യ​യാ​ണ് ഭാ​ര്യ. കാ​ർ​ത്തി​ക (എ​ട്ട്) ഏ​ക​മ​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.