പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു
Monday, December 16, 2019 1:04 AM IST
പാ​​ലാ: പൊ​​ള്ള​​ലേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന വീ​​ട്ട​​മ്മ മ​​രി​​ച്ചു. ചേ​​ർ​​പ്പു​​ങ്ക​​ൽ കു​​രി​​യ​​പ്പാ​​റ​​യി​​ൽ രാ​​ജേ​​ഷി​​ന്‍റെ ഭാ​​ര്യ സ​​രി​​ത (36)യാ​​ണ് മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ എ​​ട്ടി​​ന് വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ചേ​​ർ​​പ്പു​​ങ്ക​​ലി​​ലെ ഭ​​ർ​​തൃ​​വീ​​ട്ടി​​ൽ വ​​ച്ചാ​​ണ് സ​​രി​​ത​​യ്ക്ക് പൊ​​ള്ള​​ലേ​​റ്റ​​ത്. ഭ​​ർ​​ത്താ​​വ് രാ​​ജേ​​ഷി​​നും പൊ​​ള്ള​​ലേ​​റ്റി​​രു​​ന്നു. 60 ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ പൊ​​ള്ള​​ലേ​​റ്റ് എ​​റ​​ണാ​​കു​​ള​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന സ​​രി​​ത ശ​​നി​​യാ​​ഴ്ച രാ​​ത്രി പ​​ത്തോ​​ടെ​​യാ​​ണ് മ​​രി​​ച്ച​​ത്.

പൊ​​ള്ള​​ലേ​​റ്റ ഇ​​രു​​വ​​രെ​​യും ആ​​ദ്യം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും സ​​രി​​ത​​യെ പി​​ന്നി​​ട് ക​​ള​​മ​​ശേ​​രി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്കു മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. ഈ​​രാ​​റ്റു​​പേ​​ട്ട ഇ​​ള​​പ്പു​​ങ്ക​​ൽ വെ​​ട്ടി​​ത്ത​​റ​​യി​​ൽ ശ​​ശീ​​ന്ദ്ര​​ന്‍റെ മ​​ക​​ളാ​​ണ് സ​​രി​​ത. ഇ​​തേ​​സ​​മ​​യം സ​​രി​​ത​​യെ ഭ​​ർ​​ത്താ​​വ് രാ​​ജേ​​ഷ് തീ ​​കൊ​​ളു​​ത്തു​​ക​​യാ​​യി​​രു​​ന്നെ​​ന്നു കാ​​ണി​​ച്ചു സ​​രി​​ത​​യു​​ടെ പി​​താ​​വ് ശ​​ശീ​​ന്ദ്ര​​ൻ കി​​ട​​ങ്ങൂ​​ർ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി. വി​​വാ​​ഹം ക​​ഴി​​ഞ്ഞ് അ​​ധി​​കം വൈ​​കാ​​തെ ത​​ന്നെ സ​​രി​​ത​​യെ ഇ​​യാ​​ൾ ഉ​​പ​​ദ്ര​​വി​​ച്ചി​​രു​​ന്ന​​താ​​യും പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു. വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നും പ​​രാ​​തി​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. മ​​ക്ക​​ൾ: ആ​​വ​​ണി, ആ​​രോ​​മ​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.