നാ​നാ​ത്വ​ത്തി​ല്‍ ഭാ​ര​തം അ​നു​ഗൃ​ഹീ​തം, കേ​ര​ളം ഭാരതത്തിനു മാ​തൃ​ക: ഗ​വ​ര്‍​ണ​ര്‍
നാ​നാ​ത്വ​ത്തി​ല്‍ ഭാ​ര​തം അ​നു​ഗൃ​ഹീ​തം, കേ​ര​ളം ഭാരതത്തിനു മാ​തൃ​ക: ഗ​വ​ര്‍​ണ​ര്‍
Monday, December 16, 2019 1:07 AM IST
കൊ​​​ച്ചി: മ​​​തം-​​​ഭാ​​​ഷ സം​​​സ്‌​​​കാ​​​ര​​​ത്തി​​​ലെ നാ​​നാ​​​ത്വ​​​മാ​​ണു ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​നു​​​ഗ്ര​​​ഹ​​​മെ​​​ന്നും അ​​​തി​​​നെ പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കു​​​മ്പോ​​​ഴാ​​​ണു സ​​​മൂ​​​ഹ​​​ത്തി​​നു സ​​​മ​​​ഗ്ര​​​വ​​​ള​​​ര്‍​ച്ച​​​യും വി​​​ജ​​​യ​​​വും ഉ​​​ണ്ടാ​​​വു​​​ക​​​യെ​​​ന്നും ഗ​​​വ​​​ര്‍​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍.

കെ​​​സി​​​ബി​​​സി​​​യു​​​ടെ എ​​​ക്യു​​​മെ​​​നി​​​സം ആ​​​ന്‍​ഡ് ഇ​​​ന്‍റ​​​ര്‍ റിലീജി​​​യ​​​സ് ഡ​​​യ​​​ലോ​​​ഗ് ക​​​മ്മീ​​​ഷ​​​ന്‍റെ​​​യും ധ​​​ര്‍​മ​​​ഭാ​​​ര​​​തി ആ​​​ശ്ര​​​മ​​​ത്തി​​​ന്‍റെ​​​യും കേ​​​ര​​​ള സി​​​ആ​​​ര്‍​ഐ​​​യു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ന്ന സ​​​ര്‍​വ​​​മ​​​ത​​​സം​​​ഗ​​​മം പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഭാ​​​ര​​​ത​​​ത്തി​​​നു മാ​​​തൃ​​​ക​​​യാ​​​ണു കേ​​​ര​​​ളം. ആ​​​ത്മീ​​​യ-​​​ധാ​​​ര്‍​മി​​​ക മൂ​​​ല്യ​​​ങ്ങ​​​ള്‍ ഉ​​​ള്ള ഒ​​​രു​​പു​​​തി​​​യ ത​​​ല​​​മു​​​റ​​​യെ വാ​​​ര്‍​ത്തെ​​​ടു​​​ക്കാ​​​ന്‍ അ​​​നു​​​ദി​​​ന ജീ​​​വി​​​ത​​​ത്തി​​​ല്‍ ന​​​വോ​​​ത്ഥാ​​​നം ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കെ​​​സി​​​ബി​​​സി എ​​​ക്യു​​മെ​​നി​​​സം ആ​​​ന്‍​ഡ് ഇ​​ന്‍റ​​​ര്‍ റിലീജി​​​യ​​​സ് ഡ​​​യ​​​ലോ​​​ഗ് ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​സെ​​​ല്‍​വി​​​സ്റ്റ​​​ര്‍ പൊ​​​ന്നു​​​മു​​​ത്ത​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത​​ വ​​​ഹി​​​ച്ചു. സ്വാ​​​മി സ​​​ച്ചി​​​ദാ​​​ന​​​ന്ദ ഭാ​​​ര​​​തി സ്വാ​​​മി ബോ​​​ധേ​​​ന്ദ്ര​​​തീ​​​ര്‍​ഥ എ​​​ന്നി​​​വ​​​ര്‍ ആ​​​ത്മീ​​​യ ന​​​വോ​​ത്ഥാ​​ന​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യെ​​​യും മാ​​​ര്‍​ഗ​​​ങ്ങ​​​ളെ​​​യുംകു​​​റി​​​ച്ചു വി​​​വ​​​രി​​​ച്ചു.


നാ​​നൂ​​റോ​​ളം പേ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത സം​​​ഗ​​​മ​​​ത്തി​​​ല്‍ കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ റ​​​വ.​​​ ഡോ.​​ വ​​​ര്‍​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, സി​​​സ്റ്റ​​​ര്‍ ക​​​രോ​​​ളിന, സി​​​സ്റ്റ​​​ര്‍ തെ​​​രേ​​​സ, ആ​​​ഷാ ഫെ​​​ന്‍, എം.​​​എ​​​സ്.​​​എ​​​ന്‍. നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. തേ​​​വ​​​ര സേ​​​ക്ര​​​ഡ് ഹാ​​​ര്‍​ട്ട് കോ​​​ള​​​ജ് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സം​​​ഗീ​​​തപ​​​രി​​​പാ​​​ടി​​യും അ​​​ര​​​ങ്ങേ​​​റി.

റ​​​വ.​​​ ഡോ. അ​​​ഗ​​​സ്റ്റി​​​ന്‍ മു​​​ള്ളൂ​​​ര്‍ ന​​​യി​​​ച്ച സം​​​വാ​​​ദ​​​ത്തി​​​ല്‍ ഫാ. ​​​റോ​​​ബി ക​​​ണ്ണ​​​ന്‍​ചി​​​റ, അ​​​ബ്ദു​​​ള്‍ റ​​​ഹീം എ​​​ന്നി​​​വ​​​ര്‍ വി​​​വി​​​ധ ​മ​​​ത​​​ങ്ങ​​​ള്‍ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന ന​​​വോ​​ത്ഥാ​​​ന പാ​​​ഠ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു സം​​​സാ​​​രി​​​ച്ചു. തു​​​ട​​​ര്‍​ന്ന് കു​​​രി​​​യാ​​​ക്കോ​​​സ് മാ​​​ര്‍ തെ​​​യോ​​​ഫി​​​ലോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത സ​​​ന്ദേ​​​ശം ന​​​ല്കി. റ​​​വ.​​​ ഡോ. പ്ര​​​സാ​​​ദ് തെ​​​രു​​​വ​​​ത്ത്, റ​​​വ. ഡോ. ​​​നോ​​​ബി​​​ള്‍ മ​​​ണ്ണാ​​​റാ​​​ത്ത് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​സം​​ഗി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​ന്‍റെ സ​​​മ​​​ഗ്ര​​​ ന​​​വോത്ഥാന​​​ത്തി​​​നാ​​​യി എ​​​ല്ലാ​​​വ​​​രും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​ഹ്വാ​​​ന​​​ത്തോ​​​ടെ മ​​​താ​​​ന്ത​​​ര​​​സ​​​ദ​​​സ് ​സ​​​മാ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.