കൂടത്തായി കേസ്: വീടും പരിസരവും കാമറയിൽ പകർത്തി
കൂടത്തായി കേസ്: വീടും പരിസരവും കാമറയിൽ പകർത്തി
Monday, December 16, 2019 1:18 AM IST
കൊ​യി​ലാ​ണ്ടി: കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്, ടോം ​തോ​മ​സും ഭാ​ര്യ അ​ന്ന​മ്മ​യും മ​ക​ൻ റോ​യി​യും മ​രി​ച്ച പൊ​ന്നാ​മ​റ്റം വീ​ടും പ​രി​സ​ര​വും പോ​ലീ​സ് കാ​മ​റ​യി​ൽ പ​ക​ർ​ത്തി. ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് വി​ശ​ദ​മാ​യ ചി​ത്രം പ​ക​ർ​ത്തി​യ​ത്.

കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​ര​ത്തി​ൽ കു​റ്റ​മ​റ്റ രീ​തി​യി​ൽ ചി​ത്ര​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. റൂ​റ​ൽ എ​സ്പി കെ.​ജി. സൈ​മ​ണി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പൊ​ന്നാ​മ​റ്റം വീ​ട്, കൂ​ട​ത്താ​യി ടൗ​ൺ, മാ​ത്യു മ​ഞ്ചാ​ടി​യു​ടെ വീ​ട് തു​ട​ങ്ങി കേ​സി​ലു​ൾ​പ്പെ​ട്ട മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും വി​ശ​ദ​മാ​യ ആ​കാ​ശ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് കൃ​ത്യ​മാ​യ ലോ​ക്കേ​ഷ​ൻ മാ​പ്പ് കി​ട്ടാ​നാ​ണ്.


കോ​ഴി​ക്കോ​ട് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ർ. ഹ​രി​ദാ​സ്, എ​സ്ഐ പി.​പി. മോ​ഹ​ന​കൃ​ഷ്ണ​ൻ, സി​പി​ഒ സി​ഞ്ചു​ദാ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​യി​ലാ​ണ്ടി​സ്വ​ദേ​ശി ബൈ​ജു എം. ​പീ​സാ​സാ​ണ് ഇ​വ ചി​ത്രീ​ക​രി​ച്ച​ത്.

കോ​ട​തി​യി​ൽ വീ​ഡി​യോ ജ​ഡ്ജി​ക്ക് നേ​രി​ട്ട് കാ​ണാ​നാ​വു​മെ​ന്ന​തി​നാ​ൽ സ്ഥ​ലം കാ​ണാ​നും, ലൊ​ക്കേ​ഷ​ൻ മാ​പ്പി​നും പ്ര​ത്യേ​കം ക​മ്മീ​ഷ​നെ കോ​ട​തി​ക്ക് വ​യ്ക്കേ​ണ്ടി വ​ന്നേ​ക്കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.