തിരുവനന്തപുരം: പൗരത്വ ബിൽ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് റെയിൽവേ സ്റ്റേഷനിൽ പ്രധാന കവാടത്തിൽ പോലീസ് തടഞ്ഞു.
കെപിസിസി എക്സിക്യൂട്ടീവ് അംഗം എം.എ. ലത്തീഫിന്റെ അധ്യക്ഷതയിൽ കെപിസിസി മുൻ പ്രസിഡന്റ് എം.എം. ഹസൻ മാർച്ച് ഉദ്ഘാടനം ചെയ്തു.
ഹിന്ദുരാഷ്ട്രമെന്ന ആർഎസ്എസ് അജൻഡ നടപ്പിലാക്കാൻ കേന്ദ്ര സർക്കാരിനെ അനുവദിക്കില്ലന്നും ഭരണഘടന ഉറപ്പുവരുത്തുന്ന തുല്യനീതിയുടെ ലംഘനമാണ് പൗരത്വ ബില്ലിലൂടെ കേന്ദ്ര സർക്കാർ നടത്തുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഉന്നം വച്ച് നടപ്പിലാക്കുന്ന ഈ ബിൽ രാജ്യത്തെ മതേതരത്വം തകർക്കാനുള്ള അമിത്ഷായുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നും എം.എം. ഹസൻ പറഞ്ഞു. സമരത്തിൽ കെപിസിസി ജനറൽ സെക്രട്ടറി തന്പാനൂർ രവി, വി.എസ്. ശിവകുമാർ എംഎൽഎ എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധത്തിനു പത്മകുമാർ, ചാക്ക രവി, പുളിമൂട് ഹരി, ഇളന്പ ഉണ്ണികൃഷ്ണൻ, ചെന്പകമംഗലം നിസാർ, അൻസർ, സുധീർഷാ, ജോസ് നിക്കോളസ്, മധു, ആന്റോ, ലാലു, ജോണ്സണ്, അച്ചു അജയഘോഷ്, മാർട്ടിൻ പെരേര, അമിതിലക് എന്നിവർ നേതൃ ത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.