കെടിയു ടെക്ഫെസ്റ്റ് മാർച്ച് 27 മുതൽ
Sunday, January 19, 2020 12:07 AM IST
തിരുവനന്തപുരം: എപി ജെ അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല ടെക്ഫെസ്റ്റ് മാർച്ച് 27, 28 29 തീയതികളിൽ നടത്തും.
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിംഗ് ആണ് ഈ വർഷത്തെ ടെക്ഫെസ്റ്റിന് ആതിഥേയത്വം വഹിക്കുന്നത്. എൻജിനിയറിംഗ് പ്രോജക്ടുകളുടെ പ്രദർശനം, പേപ്പർ അവതരണം, വർക്ക്ഷോപ്പ്, വിവിധ മത്സരങ്ങൾ എന്നിവ ഉണ്ടാകും.
സാങ്കേതിക മേഖലയിലെ പുതിയ സംഭവങ്ങളെ അടുത്തറിയാനും നൂതനമായ സാങ്കേതിക വിദ്യകൾ മനസിലാക്കാനും ടെക്ഫെസ്റ്റ് സഹായിക്കും. പ്രമുഖ ഐ ടി കമ്പനികൾ പങ്കെടുക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഒരു ലക്ഷം രൂപയുടെ കാഷ് പ്രൈസ് ലഭിക്കും.
രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമുകൾക്ക് യഥാക്രമം 50,000 രൂപയുടെയും 25,000 രൂപയുടെയും കാഷ് പ്രൈസ് ലഭിക്കും. കൂടാതെ 10 ടീമുകൾക്ക് 10,000 രൂപയുടെ ആശ്വാസ സമ്മാനങ്ങൾ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: techfest.ktu.edu.in