കെസിവൈഎം സെനറ്റ് സമ്മേളനം ആരംഭിച്ചു
Sunday, January 19, 2020 12:09 AM IST
തൃശൂർ: സമൂഹത്തിലെ സാഹോദര്യത്തെ തകർക്കുന്ന വർഗീയത തച്ചുടച്ചു സമൂഹത്തെയും സമുദായത്തെയും സ്നേഹിച്ചു ലോകത്തിനുതന്നെ മാതൃകയാകുന്നവരാകണം യുവജനങ്ങളെന്നു തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. സ്പിരിച്വവൽ അനിമേഷൻ സെന്റർ, ആന്പലൂരിൽ നടക്കുന്ന കെസിവൈഎം വാർഷിക സെനറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ 32 രൂപതകളിൽനിന്നായി 250ഓളം യുവജനങ്ങൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ കെസിബിസി സെക്രട്ടറി ജനറൽ ജോസഫ് മാർ തോമസ് അനുഗ്രഹ പ്രഭാഷണവും കെസിബിസി യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ക്രിസ്തുദാസ് മുഖ്യപ്രഭാഷണവും നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ബിജോ പി. ബാബു, ഫാ. ഡിറ്റോ കുള, സാജൻ ജോസ്, ഇമ്മാനുവൽ മൈക്കിൾ, പോൾ ജോസ്, അനൂപ് പുന്നപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു. പൗരത്വബിലിന്റെ പഠനങ്ങളും സാമൂഹിക പ്രശ്നങ്ങളും പ്രമേയങ്ങളും സെനറ്റിൽ അവതരിപ്പിക്കും. 2020 വർഷത്തേക്കുള്ള സംസ്ഥാന ഭാരവാഹികൾക്കായുള്ള തെരഞ്ഞെടുപ്പും നടക്കും.