മിസ് സൗത്ത് ഇന്ത്യ കിരീടം കേരളത്തിന്
Monday, January 20, 2020 12:46 AM IST
കൊച്ചി: 18-മത് മിസ് സൗത്ത് ഇന്ത്യ കിരീടം മലയാളി ഐശ്വര്യ സജു സ്വന്തമാക്കി. കേരളത്തിൽനിന്നുള്ള വിദ്യ വിജയകുമാർ ഫസ്റ്റ് റണ്ണറപ്പും, കർണാടകയിൽനിന്നുള്ള ശിവാനി റായ് സെക്കൻഡ് റണ്ണറപ്പുമായി തെരഞ്ഞെടുക്കപ്പെട്ടു.
തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി കണ്ണൂരിലെ ലക്സോട്ടിക്ക ഇൻറ്റർനാഷണൽ കണ്വൻഷൻ സെന്ററിൽ കണ്ണൂർ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മത്സരത്തിലാണ് ഇവർ വിജയികളായത്. തെയ്യങ്ങളുടെ നാടായ കണ്ണൂരിൽ അരങ്ങേറിയ മത്സരത്തിൽ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നായി 23 സുന്ദരിമാരാണ് മാറ്റുരച്ചത്.