ഗവർണർ ബിജെപി പ്രസിഡന്റാകുന്നു: ചെന്നിത്തല
Tuesday, January 21, 2020 12:24 AM IST
ആലപ്പുഴ: സമൂഹത്തിന്റെ വികാരം ഉൾക്കൊള്ളുന്നതാകണം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു കത്തു നൽകുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഗവർണറുടെ ചില നടപടികൾ ശരിയല്ല. ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നതും മറ്റും ശരിയല്ല. ജനവികാരം മാനിക്കേണ്ടയാളാണു ഗവർണർ. അദ്ദേഹം പരസ്യഏറ്റുമുട്ടലിനു തയാറാകുന്നതു ദൗർഭാഗ്യകരമാണ്. ബിജെപിക്കു സംസ്ഥാന പ്രസിഡന്റ് ഇല്ലാത്തതിനാൽ ആ ജോലി ഗവർണർ ചെയ്യുന്നുവെന്നാണ് എന്റെയും അഭിപ്രായം. കോണ്ഗ്രസ് പുനഃസംഘടനയെപ്പറ്റി പരസ്യപ്രതികരണത്തിനില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.