ഓസ്ട്രേലിയയിൽ കാറപകടത്തിൽ മരിച്ച മലയാളി ദന്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
ഓസ്ട്രേലിയയിൽ കാറപകടത്തിൽ മരിച്ച മലയാളി ദന്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
Wednesday, January 22, 2020 11:50 PM IST
പെ​​രു​​ന്പാ​​വൂ​​ർ: ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ കാ​​റ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച മ​​ല​​യാ​​ളി​​ക​​ളാ​​യ ന​​വ​​ദ​​ന്പ​​തി​​ക​​ളു​​ടെ മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ച്ച് സം​​സ്ക​​രി​​ച്ചു. വെ​​ങ്ങോ​​ല തോ​​ന്പ്ര ടി.​​എ. മ​​ത്താ​​യി​​യു​​ടെ മ​​ക​​ൻ ആ​​ൽ​​ബി​​ൻ ടി. ​​മാ​​ത്യു (30), ഭാ​​ര്യ മൂ​​വാ​​റ്റു​​പു​​ഴ മു​​ള​​വൂ​​ർ പു​​തു​​മ​​ന​​കു​​ഴി എ​​ൽ​​ദോ​​യു​​ടെ മ​​ക​​ൾ നീ​​നു (28) എ​​ന്നി​​വ​​രാ​​ണ് ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​ർ 21ന് ​​സി​​ഡ്നി​​യി​​ൽ നി​​ന്ന് 600 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ ഡു​​ൻ​​ഡു​​വി​​ലെ കൊ​​ബോ​​റ റോ​​ഡി​​ലു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​ത്.

റോ​​ഡി​​ൽ തെ​​ന്നി മ​​റി​​ഞ്ഞ കാ​​റി​​ന് തീ​​പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പോ​​ലീ​​സെ​​ത്തി തീ​​യ​​ണ​​ച്ചാ​​ണ് മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ പു​​റ​​ത്തെ​​ടു​​ത്ത​​ത്. ക​​ത്തി​​ക്ക​​രി​​ഞ്ഞ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ തി​​രി​​ച്ച​​റി​​യാ​​ൻ ബു​​ദ്ധി​​മു​​ട്ടാ​​യി​​രു​​ന്നു. പു​​തി​​യ​​താ​​യി വാ​​ട​​ക​​യ്ക്കെ​​ടു​​ത്ത വീ​​ട്ടി​​ലേ​​ക്ക് സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​തി​​നാ​​യി കാ​​റി​​ൽ പോ​​വു​​ക​​യാ​​യി​​രു​​ന്നു ദ​​ന്പ​​തി​​ക​​ൾ.

ചൊ​​വ്വാ​​ഴ്ച രാ​​ത്രി 11.30ഓ​​ടെ നെ​​ടു​​ന്പാ​​ശേ​​രി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി​​ച്ച മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ പി​​ന്നീ​​ട് പെ​​രു​​ന്പാ​​വൂ​​ർ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ എ​​ട്ടോ​​ടെ ഇ​​രു​​വ​​രു​​ടേ​​യും മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ മൂ​​വാ​​റ്റു​​പു​​ഴ മു​​ള​​വൂ​​രി​​ലെ നീ​​നു​​വി​​ന്‍റെ വീ​​ട്ടി​​ലെ​​ത്തി​​ച്ച് ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു​​വ​​ച്ചു. തു​​ട​​ർ​​ന്ന് വെ​​ങ്ങോ​​ല​​യി​​ലെ ആ​​ൽ​​ബി​​ന്‍റെ വീ​​ട്ടി​​ലും പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു​​വ​​ച്ച​​ശേ​​ഷം ഉ​​ച്ച​​യ്ക്ക് ഒ​​രു മ​​ണി​​യോ​​ടെ പെ​​രു​​ന്പാ​​വൂ​​ർ തു​​രു​​ത്തി​​പ്പി​​ള്ളി സെ​​ന്‍റ് മേ​​രീ​​സ് യാ​​ക്കോ​​ബാ​​യ പ​​ള്ളി​​യി​​ൽ സം​​സ്കാ​​രം ന​​ട​​ത്തി.


ക​​ഴി​​ഞ്ഞ ഒ​​ക്ടോ​​ബ​​ർ 28നാ​​യി​​രു​​ന്നു ഇ​​രു​​വ​​രു​​ടേ​​യും വി​​വാ​​ഹം. വി​​വാ​​ഹ​​ശേ​​ഷം ന​​വം​​ബ​​ർ 20 നാ​​ണ് ഇ​​വ​​ർ ഓ​​സ്ട്രേ​​ലി​​യ​​യി​​ലേ​​ക്ക് പോ​​യ​​ത്. ബം​​ഗ​​ളൂ​​രു​​വി​​ൽ സോ​​ഫ്റ്റ്‌​​വേ​​ർ എ​​ൻ​​ജി​​നി​​യ​​റാ​​യി​​രു​​ന്നു ആ​​ൽ​​ബി​​ൻ. അ​​മ്മ: വ​​ൽ​​സ. കൂ​​നാ​​ബ​​റാ​​ബ്ര​​ൻ എ​​ഡ്വേ​​ഡ് സ്ട്രീ​​റ്റി​​ലെ കൂ​​നാ​​ബ​​റാ​​ബ്ര​​ൻ ഹെ​​ൽ​​ത്ത് സ​​ർ​​വീ​​സി​​ലെ ന​​ഴ്സാ​​യി​​രു​​ന്നു നീ​​നു. സാ​​റാ​​മ്മ​​യാ​​ണ് അ​​മ്മ. നീ​​നു ര​​ണ്ടു വ​​ർ​​ഷ​​മാ​​യി ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ജോ​​ലി ചെ​​യ്തു​​വ​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.