തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള വിവിധ സ്കൂൾ, കോളജ് അക്കാദമികൾ, എലൈറ്റ്, ഓപ്പറേഷൻ ഒളിമ്പ്യ സ്കീമുകളിലേക്കുള്ള സോണൽ സെലക്ഷൻ 27 മുതൽ ഫെബ്രുവരി ആറ് വരെ ജില്ലാ കേന്ദ്രങ്ങളിൽ നടക്കും.
കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ കുട്ടികൾക്ക് 27നു കണ്ണൂർ പോലീസ് ഗ്രൗണ്ടിലും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ കുട്ടികൾക്ക് 28നു കോഴിക്കോട് ഫിസിക്കൽ എഡ്യൂക്കേഷൻ കോളജ് ഗ്രൗണ്ടിലും മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലെ കുട്ടികൾക്ക് 30ന് പാലക്കാട് മേഴ്സി കോളജ് ഗ്രൗണ്ടിലും ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ 31ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലും കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഫെബ്രുവരി ഒന്നിന് കോട്ടയം സിഎംഎസ് കോളജ് ഗ്രൗണ്ടിലും പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കുട്ടികൾക്ക് ഫെബ്രുവരി മൂന്നിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലുമാണ് സെലക്ഷൻ ട്രയൽസ്. കനോയിംഗ് & കയാക്കിംഗ്, റോവിംഗ് ട്രയൽസ് ഫെബ്രുവരി ഏഴിന് ആലപ്പുഴ എസ്ഡിവി എച്ച്എസ്എസിലും നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.