ട്രെയിൻ യാത്രയ്ക്കിടെ യുവാവിനു ബിസ്കറ്റ് നൽകി കൊള്ളയടിച്ചു
ട്രെയിൻ യാത്രയ്ക്കിടെ യുവാവിനു  ബിസ്കറ്റ് നൽകി കൊള്ളയടിച്ചു
Thursday, January 23, 2020 11:44 PM IST
കോ​​ട്ട​​യം: മ​​ഹാ​​രാ​​ഷ്‌​ട്ര​​യി​​ൽ​​നി​​ന്നു പാ​​ല​​ക്കാ​​ട്ടേ​​ക്കു യാ​​ത്ര ചെ​​യ്യു​​ക​​യാ​​യി​​രു​​ന്ന യു​​വാ​​വി​​നെ ട്രെ​​യി​​നി​​നു​​ള്ളി​​ൽ ബി​​സ്ക​​റ്റ് ന​​ൽ​​കി മ​​യ​​ക്കി​​യ ശേ​​ഷം കൊ​​ള്ള​​യ​​ടി​​ച്ചു. അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ൽ ട്രെ​​യി​​നി​ൽ മ​​യ​​ങ്ങി​​ക്കി​​ട​​ന്ന യു​​വാ​​വി​​നെ ക​​ണ്ടെ​​ത്തി​​യ​​തു മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്കു ​ശേ​​ഷം കോ​​ട്ട​​യം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ​​വ​​ച്ച്.

പാ​​ല​​ക്കാ​​ട് സ്വ​​ദേ​​ശി​​യാ​​യ സ​​മീ​​ഷാ(34)​​ണ് സേ​​ല​​ത്തു​​വ​​ച്ചു യു​​വാ​​വ് ന​​ൽ​​കി​​യ ബി​​സ്ക​റ്റ് വാ​​ങ്ങി​​ക്ക​​ഴി​​ച്ച് അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ലാ​​യ​​ത്. ര​​ണ്ട​​ര ല​​ക്ഷം രൂ​​പ​​യു​​ടെ സാ​​ധ​​ന​​ങ്ങ​​ളും പ​​ണ​​വും ബാ​​ഗും ന​​ഷ്ട​​മാ​​യ​​താ​​യി സ​​മീ​​ഷ് റെ​​യി​​ൽ​​വേ പോ​​ലീ​​സി​​നു മൊ​​ഴി ന​​ൽ​​കി.

ഇ​​ന്ന​​ലെ രാ​​വി​​ലെ കോ​​ട്ട​​യം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ ജ​​യ​​ന്തി​ ജ​​ന​​ത എ​​ക്സ്പ്ര​​സി​​നു​​ള്ളി​​ലാ​ണ് സ​മീ​ഷി​നെ ക​ണ്ടെ​ത്തി​യ​ത്. അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ൽ യു​​വാ​​വി​​നെ ട്രെ​​യി​​നി​​നു​​ള്ളി​​ൽ ക​​ണ്ട​​തോ​​ടെ റെ​​യി​​ൽ​​വേ പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ചേ​​ർ​​ന്ന് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ബോ​​ധം തെ​​ളി​​ഞ്ഞ ​ശേ​​ഷം റെ​​യി​​ൽ​​വേ എ​​സ്ഐ അ​​രു​​ണ്‍ നാ​​രാ​​യ​​ണ​​ൻ, ഗ്രേ​​ഡ് എ​​സ്ഐ​​മാ​​രാ​​യ മ​​ധു​​സൂ​​ദ​​ന​​ൻ, കു​​ര്യ​​ൻ, റെ​​യി​​ൽ​​വേ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് വി​​ഭാ​​ഗം ഗ്രേ​​ഡ് എ​​സ്ഐ സി​​സി​​ൽ, സീ​​നി​​യ​​ർ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫി​​സ​​ർ സി​​ജോ ര​​വീ​​ന്ദ്ര​​ൻ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മൊ​​ഴി​​യെ​​ടു​​ത്ത​​തോ​​ടെ​​യാ​​ണു മോ​​ഷ​​ണ​​ത്തി​​നു ഇ​​ര​​യാ​​യ​​താ​​ണെ​​ന്നു വ്യ​​ക്ത​​മാ​​യ​​ത്.


ബു​​ധ​​നാ​​ഴ്ച വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ​​യാ​​ണ് സ​​മീ​​ഷ് ട്രെ​​യി​​നി​​ൽ ക​​യ​​റി​​യ​​ത്. ട്രെ​​യി​​ൻ സേ​​ലം എ​​ത്തി​​യ​​പ്പോ​​ൾ പ​​രി​​ച​​യം ഭാ​​വം കാ​​ട്ടി​​യെ​​ത്തി​​യ യു​​വാ​​വ് ക​​ഴി​​ക്കാ​​ൻ ബി​​സ്ക​റ്റ് ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. ഏ​​റെ അ​​ടു​​പ്പ് കാ​​ണി​​ച്ചെ​​ത്തി​​യ ഇ​​യാ​​ൾ, ഇ​​തേ പാ​​ക്ക​​റ്റി​​ൽ​​നി​​ന്നു​​മു​​ള്ള ബി​​സ്ക​​റ്റ് ക​​ഴി​​ക്കു​​ന്ന​​തു ക​​ണ്ടി​​രു​​ന്ന​​താ​​യും സ​​മീ​​ഷ് പോ​​ലീ​​സി​​നു മൊ​​ഴി ന​​ൽ​​കി. ഇ​​തേ​ത്തു​​ട​​ർ​​ന്നാ​​ണ് ഈ ​​പാ​​ക്ക​​റ്റി​​ൽ​​നി​​ന്നും സ​​നീ​​ഷും ബി​​സ്ക​റ്റ് എ​​ടു​​ത്തു ക​​ഴി​​ച്ച​​ത്.

സ​മീ​ഷി​ന്‍റെ നാ​​ലു ഗ്രാം ​​തൂ​​ക്ക​​മു​​ള്ള സ്വ​​ർ​​ണ മോ​​തി​​രം, മൂ​​ന്നു ഗ്രാ​​മി​​ന്‍റെ സ്വ​​ർ​​ണ ചെ​​യി​​ൻ, മൂ​​ന്നു ഗ്രാ​​മി​​ന്‍റെ സ്വ​​ർ​​ണ ലോ​​ക്ക​​റ്റ്, ലാ​​പ്ടോ​​പ്പ്, ഐ​​ഫോ​​ണ്‍, കൈ​യി​​ലു​​ണ്ടാ​​യി​​രു​​ന്ന 6000 രൂ​​പ, ടാ​​ബ് ല​​റ്റ്, ബാ​​ഗ് എ​​ന്നി​​വ ക​​വ​​ർ​​ച്ച ചെ​​യ്തു. സം​​ഭ​​വ​​ത്തി​​ൽ റെ​​യി​​ൽ​​വേ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.