യൂറോളജി സൊസൈറ്റി സമ്മേളനം നാളെ സമാപിക്കും
Friday, January 24, 2020 11:51 PM IST
കൊച്ചി: യൂറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദേശീയ സമ്മേളനത്തിന്റെ (യുസിക്കോണ് 2020) രണ്ടാംദിവസം ആന്തരികാവയവങ്ങളിൽ നടത്തുന്ന റോബോട്ടിക് ശാസ്ത്രക്രിയകളെക്കുറിച്ചുള്ള ചർച്ചകൾ ശ്രദ്ധേയമായി. യൂറോളജി
ശാസ്ത്രക്രിയ രംഗത്ത് പുതിയതായി വരുന്ന സാങ്കേതിക വിദ്യകൾക്കും അവയുടെ പരിശീലനത്തിനും പ്രാധാന്യം നൽകുന്നതാണ് സമ്മേളനമെന്നു സംഘാടക സമിതി ചെയർമാൻ ഡോ. ജോർജ് പി. ഏബ്രഹാം പറഞ്ഞു.
കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കണ്വൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനത്തിനു കേരള യൂറോളജിക്കൽ അസോസിയേഷനാണ് ആതിഥേയത്വം വഹിക്കുന്നത്. നാലു ദിവസത്തെ സമ്മേളനത്തിൽ ഇന്ത്യയിലെയും വിദേശത്തെയും 2500 ഓളം പ്രതിനിധികൾ പങ്കെടുക്കുന്നു. സമ്മേളനം നാളെ സമാപിക്കും.
വൃക്ക നീക്കം ചെയ്യാതെ വൃക്കയിലെ കാൻസർ ചികിത്സിക്കുന്ന പ്രത്യേക ശസ്ത്രക്രിയാ സംവിധാനം സമ്മേളനത്തിൽ പഠന വിധേയമാവും.