വിശ്വജ്യോതിക്ക് വീണ്ടും അംഗീകാരം
Friday, January 24, 2020 11:51 PM IST
വാഴക്കുളം: വിശ്വജ്യോതി എൻജിനിയറിംഗ് കോളജിന്റെ അക്കാദമിക പ്രവർത്തനങ്ങൾക്കു വീണ്ടും ദേശീയ അംഗീകാരം. കംപ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മികച്ച സ്റ്റുഡന്റ് ബ്രാഞ്ചിനുള്ള അവാർഡ് തുടർച്ചയായ അഞ്ചാം വർഷവും വിശ്വജ്യോതിക്ക് ലഭിച്ചു.
2018-ലെയും 2019-ലെയും സ്റ്റുഡന്റ്സ് ബ്രാഞ്ചിന്റെ മികച്ച പ്രവർത്തനങ്ങൾക്കാണ് അവാർഡ് ലഭിച്ചത്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ അസിസ്റ്റന്റ് പ്രഫ. ജെ.കെ. ആർഷയാണ് സ്റ്റുഡന്റ് ബ്രാഞ്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഭുവനേശ്വറിലെ കലിംഗ യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ കംപ്യൂട്ടർ സയൻസ് വിഭാഗം മേധാവി പ്രഫ. അമൽ ഓസ്റ്റിൻ പുരസ്കാരം ഏറ്റുവാങ്ങി.