കെ.എം. മാണി: ജയന്തി സമ്മേളനം നടത്തും
Friday, January 24, 2020 11:51 PM IST
കോട്ടയം: കെ.എം. മാണിയുടെ 87 - ജന്മദിനത്തിന്റെ ഭാഗമായി 14 ജില്ലകളിലും കേരളാ കോണ്‍ഗ്രസ് -എം ജോസഫ് വിഭാഗം കെ.എം.മാണി ജയന്തി സമ്മേളനങ്ങൾ നടത്തും.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതൃയോഗത്തിലാണു തീരുമാനം. ഫെബ്രുവരി എട്ടിനു തിരുനക്കര മൈതാനത്തു നടക്കുന്ന കർഷകരക്ഷാ സംഗമത്തിന്റെ സ്വാഗതസംഘം രൂപികരണവും സ്വാഗതസംഘ ഓഫീസ് ഉദ്ഘാടനവും പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷതവഹിച്ചു. ജോയി ഏബ്രാഹം മുഖ്യപ്രഭാഷണം നടത്തി.
തോമസ് ഉണ്ണിയാടൻ, ജോണ്‍ കെ. മാത്യു, കുഞ്ഞുകോശി പോൾ, സാജൻ ഫ്രാൻസീസ്, കെ.എഫ്. വർഗീസ്, മാത്യു ജോർജ്, കൊട്ടാരക്കര പൊന്നച്ചൻ, സജി മഞ്ഞക്കടന്പിൽ, പി.എം. ജോർജ്, വി. ജോണ്‍ ജോർജ്, സേവി കുരിശുവീട്ടിൽ, ലിസി ജോസ്, ഷീലാ സ്റ്റീഫൻ, അജിത് മുതിരമല, മേരി സെബാസ്റ്റ്യൻ, അലക്സ് കുണ്ടറ, വി.ജെ. ലാലി, വർഗീസ് മാമ്മൻ, പോൾസണ്‍ ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, മജു പുളിക്കൻ, ജെയിസൻ ജോസഫ്, മറിയാമ്മ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.