ഹൈക്കോടതി വി​ശ​ദീ​ക​ര​ണം തേ​ടി
Tuesday, January 28, 2020 12:11 AM IST
കൊ​​​​ച്ചി: സ്വ​​​​വ​​​​ര്‍​ഗാ​​​​നു​​​​രാ​​​​ഗി​​​​ക​​​​ളു​​​​ടെ വി​​​​വാ​​​​ഹം ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന ത​​​​ര​​​​ത്തി​​​​ല്‍ സ്‌​​​​പെ​​​​ഷ​​​​ല്‍ മാ​​​​ര്യേ​​​​ജ് ആ​​​​ക്ടി​​​​ല്‍ വ്യ​​​​വ​​​​സ്ഥ കൊ​​​​ണ്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് തൃ​​​​ശൂ​​​​ര്‍ സ്വ​​​​ദേ​​​​ശി നി​​​​കേ​​​​ഷ് ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം തേ​​​​ടി.

സ്‌​​​​പെ​​​​ഷ​​​​ല്‍ മാ​​​​ര്യേ​​​​ജ് ആ​​​​ക്ടി​​​​ലെ സെ​​​​ക്ഷ​​​​ന്‍ നാ​​​​ല് പ്ര​​​​കാ​​​​രം ഒ​​​​രു പു​​​​രു​​​​ഷ​​​​നും സ്ത്രീ​​​​യും ത​​​​മ്മി​​​​ലു​​​​ള്ള വി​​​​വാ​​​​ഹം മാ​​​​ത്ര​​​​മേ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യാ​​​​ന്‍ ക​​​​ഴി​​​​യൂ. സ്ത്രീ -​​​പു​​​​രു​​​​ഷ വി​​​​വാ​​​​ഹം മാ​​​​ത്ര​​​​മേ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യാ​​​​ന്‍ ക​​​​ഴി​​​​യൂ എ​​​​ന്ന വ്യ​​​​വ​​​​സ്ഥ അ​​​​സാ​​​​ധു​​​​വാ​​​​ക്ക​​​​ണം എ​​​​ന്ന ആ​​​​വ​​​​ശ്യം ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ഉ​​​​ന്ന​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഹ​​​​ര്‍​ജി ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്കു​​​ശേ​​​​ഷം ഹൈ​​​​ക്കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.