മ​ദ​ർ തെ​രേ​സ ഓ​ഫ് ലി​മ പു​ര​സ്കാ​രം ദ​യാബാ​യി​ക്ക്
മ​ദ​ർ തെ​രേ​സ ഓ​ഫ് ലി​മ പു​ര​സ്കാ​രം  ദ​യാബാ​യി​ക്ക്
Tuesday, January 28, 2020 12:12 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​ഞ്ചാ​​​മ​​​ത് ദൈ​​​വ​​​ദാ​​​സി മ​​​ദ​​​ർ തെ​​​രേ​​​സ ഓ​​​ഫ് ലി​​​മ പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക ദ​​​യാ​​​ബാ​​​യി അ​​​ർ​​​ഹ​​​യാ​​​യി.

25,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​ര​​സ്കാ​​രം. സാ​​​മൂ​​​ഹി​​​ക സാം​​​സ്കാ​​​രി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന സേ​​​വ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണ് ദ​​​യാ​​​ബാ​​​യി​​​യെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​യാ​​​ക്കി​​​യ​​​ത്.

നാ​​​ളെ രാ​​​വി​​​ലെ 10.30ന് ​​​കോ​​​ള​​​ജി​​​ന്‍റെ സ്ഥാ​​​പ​​​ക​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ൽ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കു​​​മെ​​​ന്ന് ഡ​​​യ​​​റ​​​ക്ട​​​ർ സി​​​സ്റ്റ​​​ർ ഡോ. ​​​വി​​​നീ​​​ത പ​​​റ​​​ഞ്ഞു. ഡോ.​ ​​കെ. ജ​​​യ​​​കു​​​മാ​​​ർ അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. പ്ര​​​ഫ. എം​.​​കെ. സാ​​​നു, ജോ​​​ണ്‍ ​പോ​​​ൾ, ഡോ. ​​​എം. തോ​​​മ​​​സ് മാ​​​ത്യു തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ദൈ​​​വ​​​ദാ​​​സി​​​യു​​​ടെ ജീ​​​വി​​​തം ആ​​​ധാ​​​ര​​​മാ​​​ക്കി ജോ​​​ണ്‍ പോ​​​ൾ നി​​​ർ​​​മി​​​ച്ച ’തെ​​​രേ​​​സ ഹാ​​​ഡ് എ ​​​ഡ്രീം’ എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ സീ​​ഡി പ്ര​​​കാ​​​ശ​​​ന​​​വും ന​​​ട​​​ക്കും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​സ​​​ജി​​​മോ​​​ൾ അ​​​ഗ​​​സ്റ്റി​​​ൻ, സി​​​സ്റ്റ​​​ർ സു​​​ചി​​​ത, ല​​​ത ആ​​​ർ. നാ​​​യ​​​ർ, സൗ​​​മ്യ തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.