ഏ​റ്റു​മാ​നൂരിൽ ​ സത്രം പൊ​ളി​ക്കു​ന്ന​തിനു സ്റ്റേ
Tuesday, January 28, 2020 12:14 AM IST
കൊ​​​ച്ചി: ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ ശി​​​വ​​​ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ അ​​​നു​​​ബ​​​ന്ധ ഭൂ​​​മി​​​യി​​​ലെ സ​​​ത്രം ബി​​​ല്‍​ഡിം​​​ഗ് പൊ​​​ളി​​​ക്കു​​​ന്ന​​​തു ഹൈ​​​ക്കോ​​​ട​​​തി ഒ​​​രു മാ​​​സ​​​ത്തേ​​​ക്കു സ്റ്റേ ​​​ചെ​​​യ്തു. രാ​​​ജ​​​ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് മ​​​ഹാ​​​രാ​​​ജാ​​​വ് താ​​​മ​​​സി​​​ക്കാ​​​നു​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന കെ​​​ട്ടി​​​ടം പി​​​ന്നീ​​​ട് ഭ​​​ജ​​​ന​​മ​​​ഠ​​​മാ​​​ക്കി മാ​​​റ്റി​​​യി​​​രു​​​ന്നെ​​​ന്നും സ​​​ത്രം നി​​​ല്‍​ക്കു​​​ന്ന ഭൂ​​​മി സ​​​ര്‍​ക്കാ​​​ര്‍ പു​​​റ​​​മ്പോ​​​ക്കാ​​​ണോ തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡി​​​ന്‍റേ​​​താ​​​ണോ​​​യെ​​​ന്നു ത​​​ര്‍​ക്ക​​​മു​​​ണ്ടെ​​​ന്നും അ​​​ഭി​​​ഭാ​​​ഷ​​​ക ക​​​മ്മീ​​​ഷ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി​​​യി​​​രു​​​ന്നു.


ഇ​​​ത​​​നു​​​സ​​​രി​​​ച്ചു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി നോ​​​ട്ടീ​​​സ് ല​​​ഭി​​​ച്ചി​​​ട്ടും ക​​​ള​​​ക്ട​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍​ക്ക് എ​​​ങ്ങ​​​നെ​​​യാ​​​ണ് കെ​​​ട്ടി​​​ടം പൊ​​​ളി​​​ക്ക​​​ലു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കാ​​​നാ​​​വു​​​ക​​​യെ​​​ന്നു ദേ​​​വ​​​സ്വം ബെ​​​ഞ്ച് ചോ​​​ദി​​​ച്ചു. നോ​​​ട്ടീ​​​സി​​ന് ഇ​​തു​​വ​​രെ മ​​​റു​​​പ​​​ടി ന​​​ല്‍​കി​​​യി​​​ട്ടി​​​ല്ല. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് കെ​​​ട്ടി​​​ടം പൊ​​​ളി​​​ച്ചു ബാ​​​ല​​​റ്റ് പെ​​​ട്ടി​​​ക​​​ള്‍ സൂ​​​ക്ഷി​​​ക്കാ​​​നു​​​ള്ള ഡി​​​പ്പോ നി​​​ര്‍​മി​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഇ​​​ക്കാ​​​ര്യം പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.