കേ​ര​ളാ എ​ക്സ്പ്ര​സ് മൂ​ന്നു ദി​വ​സം റ​ദ്ദാ​ക്കി
കേ​ര​ളാ എ​ക്സ്പ്ര​സ് മൂ​ന്നു ദി​വ​സം റ​ദ്ദാ​ക്കി
Sunday, February 16, 2020 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഥു​​​ര-​​​ഹ​​​സ്ര​​​ത് നി​​​സാ​​​മു​​​ദീ​​​ൻ സെ​​​ക്ഷ​​​നി​​​ൽ ട്രാ​​​ക്ക് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന എ​​​ട്ടു ട്രെ​​​യി​​​നു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ-​ ന്യൂ​​​ഡ​​​ൽ​​​ഹി കേ​​​ര​​​ള എ​​​ക്സ്പ്ര​​​സ്(23,24,25 തീ​​​യ​​​തി​​​ക​​​ളി​​​ൽ), ന്യൂ​​​ഡ​​​ൽ​​​ഹി-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ കേ​​​ര​​​ള എ​​​ക്സ്പ്ര​​​സ് (26,27,28 ), എ​​​റ​​​ണാ​​​കു​​​ളം-​​​ഹ​​​സ്ര​​​ത് നി​​​സാ​​​മു​​​ദീ​​​ൻ മം​​​ഗ​​​ള എ​​​ക്സ്പ്ര​​​സ് (23,24,25 ), ഹ​​​സ്ര​​​ത് നി​​​സാ​​​മു​​​ദ്ദീ​​​ൻ-​​​എ​​​റ​​​ണാ​​​കു​​​ളം മം​​​ഗ​​​ള എ​​​ക്സ്പ്ര​​​സ്(26,27,28 ), ഛണ്ഡി​​​ഗ​​​ഡ്-​​​കൊ​​​ച്ചു​​​വേ​​​ളി കേ​​​ര​​​ള സ​​​ന്പ​​​ർ​​​ക്ക് ക്രാ​​​ന്തി എ​​​ക്സ്പ്ര​​​സ് (26), കൊ​​​ച്ചു​​​വേ​​​ളി-ഛ​​​ണ്ഡി​​​ഗ​​​ഡ് കേ​​​ര​​​ള സ​​​ന്പ​​​ർ​​​ക്ക് ക്രാ​​​ന്തി (29), കൊ​​​ച്ചു​​​വേ​​​ളി-​​​ഡെ​​​റാ​​​ഡൂ​​​ണ്‍ എ​​​ക്സ്പ്ര​​​സ് (28), ഡെ​​​റാ​​​ഡൂ​​​ണ്‍-​​​കൊ​​​ച്ചു​​​വേ​​​ളി എ​​​ക്സ്പ്ര​​​സ് (മാ​​​ർ​​​ച്ച് 02) എ​​​ന്നീ ട്ര​​​യി​​​നു​​​ക​​​ളാ​​​ണ് റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

28 ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ-​​​ന്യൂ​​​ഡ​​​ൽ​​​ഹി കേ​​​ര​​​ള എ​​​ക്സ്പ്ര​​​സ് ആ​​​ഗ്ര ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് വ​​​ഴി തി​​​രി​​​ച്ചു​​​വി​​​ടും.

29, മാ​​​ർ​​​ച്ച് ഒ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ൽ ന്യൂ​​​ഡ​​​ൽ​​​ഹി-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ കേ​​​ര​​​ള എ​​​ക്സ്പ്ര​​​സ് ഗാ​​​സി​​​യാ​​​ബാ​​​ദ് വ​​​ഴി തി​​​രി​​​ച്ചു​​​വി​​​ടും.ഇ​​​തി​​​നു പു​​​റ​​​മെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഹ​​​സ്ര​​​ത് നി​​​സാ​​​മു​​​ദീ​​​ൻ രാ​​​ജ​​​ധാ​​​നി എ​​​ക്സ്പ്ര​​​സ് 27 ന് ​​​ര​​​ണ്ട് മ​​​ണി​​​ക്കൂ​​​ർ വൈ​​​കി 9.15 ന് ​​​മാ​​​ത്ര​​​മേ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു. 28 നു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഹ​​​സ്ര​​​ത് നി​​​സാ​​​മു​​​ദീ​​​ൻ രാ​​​ജ​​​ധാ​​​നി എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ൻ മൂ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ വൈ​​​കി 10.45 നു ​​​മാ​​​ത്ര​​​മേ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​നി​​​ന്നു സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ക​​​യു​​​ള്ളു​​​വെ​​​ന്നും റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.