വാവ സുരേഷിനെ വാർഡിലേക്കു മാറ്റും
Tuesday, February 18, 2020 12:07 AM IST
തിരുവനന്തപുരം: കൊല്ലം, പത്തനാപുരത്ത് രക്ത അണലിയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വാവ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന സുരേഷിന്റെ നില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ് അറിയിച്ചു. വരുന്ന രണ്ടുമൂന്നു ദിവസത്തിനുള്ളിൽ സുരേഷിനെ വാർഡിലേക്ക് മാറ്റാനാകുമെന്നാണു പ്രതീക്ഷ.