ക്ഷീര സാന്ത്വനം ഇൻഷ്വറൻസ് പദ്ധതി
Wednesday, February 19, 2020 12:02 AM IST
തിരുവനന്തപുരം: ക്ഷീര വികസന വകുപ്പ്, ക്ഷീര കർഷക ക്ഷേമനിധി ബോർഡ്, മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയനുകൾ എന്നിവർ സംയുക്ത സംരംഭമായി നടപ്പാക്കുന്ന സമഗ്ര ഇൻഷ്വറൻസ് പദ്ധതി ക്ഷീര സാന്ത്വനം എൻറോൾമെന്റ് ആരംഭിച്ചു.
നിലവിൽ തുടരുന്ന പദ്ധതിയിൽ അംഗങ്ങളായവർക്ക് മാർച്ച് 19 മുതൽ ഇൻഷ്വറൻസ് പരിരക്ഷ തുടരുന്നതിനും പുതിയതായി പദ്ധതിയിൽ ചേരുന്നവർക്ക് അപേക്ഷ ക്ഷീര സഹകരണ സംഘം/ക്ഷീര വികസന ഓഫീസ് മുഖേന www.ksheerasa nthwanam.in ലൂടെ സമർപ്പിക്കാം.