എ​ൻ​ജി​നി​യ​റിം​ഗ് -മെ​ഡി​ക്ക​ൽ: കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കാം
Wednesday, February 19, 2020 11:52 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ൾ, മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ൾ, ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജു​​​ക​​​ൽ, ഹോ​​​മി​​​യോ​​​പ​​​തി​​​ക് കോ​​​ള​​​ജു​​​ക​​​ൾ, അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ കോ​​​ള​​​ജു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്ത സീ​​​റ്റു​​​ക​​​ളി​​​ൽ സം​​​സ്ഥാ​​​ന സ്‌​​​പോ​​​ർ​​​ട്‌​​​സ് കൗ​​​ൺ​​​സി​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

2020ലെ ​​​പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​ഗ്രി കോ​​​ഴ്‌​​​സ് പ്രോ​​​സ്‌​​​പെ​​​ക്ട​​​സ് പ്ര​​​കാ​​​രം എ​​​ൻ​​​ട്ര​​​ൻ​​​സ് എ​​​ക്‌​​​സാ​​​മി​​​നേ​​​ഷ​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ള്ള പ്രോ​​​സ്‌​​​പെ​​​ക്ട​​​സി​​​ലെ യോ​​​ഗ്യ​​​ത​​​യു​​​ള്ള കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ എ​​​ൻ​​​ട്ര​​​ൻ​​​സ് എ​​​ക്‌​​​സാ​​​മി​​​നേ​​​ഷ​​​ൻ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​യു​​​ടെ ഫോ​​​ട്ടോ​​​സ്റ്റാ​​​റ്റ് കോ​​​പ്പി, കാ​​​യി​​​ക നേ​​​ട്ട​​​ങ്ങ​​​ളു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പ് ഉ​​​ൾ​​​പ്പെ​​​ടെ കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്‌​​​പോ​​​ർ​​​ട്‌​​​സ് കൗ​​​ൺ​​​സി​​​ലി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

2018 ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ 2020 മാ​​​ർ​​​ച്ച് 31 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്‌​​​പോ​​​ർ​​​ട്‌​​​സ് കൗ​​​ൺ​​​സി​​​ൽ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള കാ​​​യി​​​ക​​​യി​​​ന​​​ങ്ങ​​​ളി​​​ൽ ജി​​​ല്ല​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് സം​​​സ്ഥാ​​​ന ജൂ​​​ണി​​​യ​​​ർ/ യൂ​​​ത്ത് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് മൂ​​​ന്നാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്ക​​​ൽ, റ​​​വ​​​ന്യൂ ജി​​​ല്ല​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് സം​​​സ്ഥാ​​​ന സ്‌​​​കൂ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് മൂ​​​ന്നാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യാ​​​ണ് കു​​​റ​​​ഞ്ഞ യോ​​​ഗ്യ​​​ത. പ്ര​​​സ്തു​​​ത വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ സ്‌​​​പോ​​​ർ​​​ട്‌​​​സ് രം​​​ഗ​​​ത്തെ പ്രാ​​​വീ​​​ണ്യം തെ​​​ളി​​​യി​​​ച്ചി​​​ട്ടു​​​ള്ള സ​​​ർ​​​ട്ടി​​​ക്ക​​​റ്റു​​​ക​​​ൾ മാ​​​ത്ര​​​മേ പ​​​രി​​​ഗ​​​ണി​​​ക്കൂ. അ​​​പേ​​​ക്ഷ​​​ക​​​ർ സ്‌​​​പോ​​​ർ​​​ട്‌​​​സ് നി​​​ല​​​വാ​​​രം തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പ് മു​​​ൻ​​​ഗ​​​ണ​​​നാ​​​ക്ര​​​മ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ഉ​​​ള്ള​​​ട​​​ക്കം ചെ​​​യ്യ​​​ണം.


അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പു​​​ക​​​ളു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ സം​​​സ്ഥാ​​​ന അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ണം. സ്‌​​​കൂ​​​ൾ ഗെ​​​യിം​​​സ് സ​​​ർ​​​ട്ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ (സ്‌​​​പോ​​​ർ​​​ട്‌​​​സ്) സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ണം. അ​​​പേ​​​ക്ഷ 29ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന​​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ക​​​ൾ അ​​​യ​​​യ്‌​​​ക്കേ​​​ണ്ട വി​​​ലാ​​​സം: സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്‌​​​പോ​​​ർ​​​ട്‌​​​സ് കൗ​​​ൺ​​​സി​​​ൽ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-1. ഫോ​​​ൺ: 0471-2330167
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.