വ​ണ്ട​ര്‍​ലാ അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ച്ചു
വ​ണ്ട​ര്‍​ലാ അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ച്ചു
Thursday, February 20, 2020 12:22 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ​​യും സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്കാ​​​യി വ​​​ണ്ട​​​ര്‍​ലാ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള പ​​​രി​​​സ്ഥി​​​തി ഊ​​​ര്‍​ജ സം​​​ര​​​ക്ഷ​​​ണ അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു. വ​​​ണ്ട​​​ര്‍​ലാ കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ന​​ട​​ൻ ഇ​​​ന്ദ്ര​​​ന്‍​സ് അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ സ​​മ്മാ​​നി​​ച്ചു. വ​​​ണ്ട​​​ര്‍​ലാ ഹോ​​​ളി​​​ഡേ​​​യ്സ് സ്ഥാ​​​പ​​​ക​​​ന്‍ കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജോ​​​യി​​​ന്‍റ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജോ​​​ര്‍​ജ് ജോ​​​സ​​​ഫ്, വ​​​ണ്ട​​​ര്‍​ലാ കൊ​​​ച്ചി പാ​​​ര്‍​ക്ക് ഹെ​​​ഡ് എം.​​​എ. ര​​​വി​​​കു​​​മാ​​​ര്‍, അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ര്‍ ഗി​​​ഗ​​​റി​​​ന്‍ ചാ​​​ക്കോ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

തൃ​​​ശൂ​​​ര്‍ കു​​​ന്നം​​​കു​​​ളം എ​​​ക്‌​​​സ​​​ല്‍ പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ളി​​​നാ​​​ണ് ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യ 50,000 രൂ​​​പ ല​​​ഭി​​​ച്ച​​​ത്. കോ​​​ട്ടം പെ​​​രു​​​ന്ന എ​​​സ്എ​​​ച്ച് ഹ​​​യ​​​ര്‍ സെ​​​ക്ക​​ൻ​​ഡ​​​റി സ്‌​​​കൂ​​​ള്‍, എ​​​റ​​​ണാ​​​കു​​​ളം കൂ​​​ന​​​മ്മാ​​​വ് ചാ​​​വ​​​റ ദ​​​ര്‍​ശ​​​ന്‍ സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ള്‍ എ​​​ന്നി​​​വ​​​യ്ക്കു ര​​​ണ്ടും മ​​​ധു​​​ര എംഎ​​​ന്‍​​​യു​​​ജെ നാ​​​ടാ​​​ര്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​ഡ​​​റി സ്‌​​​കൂ​​​ള്‍, ആ​​​ല​​​പ്പു​​​ഴ മു​​​ഹ​​​മ്മ കെ​​​ഇ കാ​​​ര്‍​മ​​​ല്‍ സെ​​​ന്‍​ട്ര​​​ല്‍ സ്‌​​​കൂ​​​ള്‍, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് എ​​​ച്ച്എ​​​സ്എ​​​സ് സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്ക് മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ള്‍ ല​​​ഭി​​​ച്ചു. ര​​​ണ്ടാം സ്ഥാ​​​ന​​​ക്കാ​​​ര്‍​ക്ക് 25,000 രൂ​​​പ​​​യും മൂ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​ര്‍​ക്ക് 15,000 രൂ​​​പ​​​യും വി​​​ജ​​​യി​​​ക​​​ളാ​​​യ എ​​​ല്ലാ സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്കും ട്രോ​​​ഫി​​​യും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും ന​​​ല്‍​കി.


ഈ ​​​വ​​​ര്‍​ഷം മു​​​ത​​​ല്‍ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ മി​​​ക​​​ച്ച അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്കു​​​ള്ള വ​​​ണ്ട​​​ര്‍​ലാ പ്ര​​​ത്യേ​​​കം അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ സി​​​സ്റ്റ​​​ര്‍ ജി​​​ജി പി. ​​​ജയിം​​​സ് (സെ​​​ന്‍റ് മേ​​​രീ​​​സ് ഗേ​​​ള്‍​സ് ഹൈ​​​സ്‌​​​കൂ​​​ള്‍, കാ​​​ഞ്ഞി​​​ര​​​പ്പി​​​ള്ളി), എ.​​​എം. അ​​​ന്‍​സാ​​​രി (കെ​​​വി​​​യു​​​പി​​​എ​​​സ് പാ​​​ങ്ങോ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), കെ.​​​എം. അ​​​സ്‌​​​ക​​​ര്‍ അ​​​ലി (ജ​​​വ​​​ഹ​​​ര്‍ ന​​​വോ​​​ദ​​​യ, വൈ​​​ത്തി​​​രി, വ​​​യ​​​നാ​​​ട്) എ​​​ന്നി​​​വ​​​ര്‍ നേ​​ടി. ഇ​​വ​​ർ​​ക്കു യ​​​ഥാ​​​ക്ര​​​മം 20,000, 15,000, 10,000 രൂ​​​പ​​​യു​​​ടെ കാ​​​ഷ് അ​​​വാ​​​ര്‍​ഡും ട്രോ​​​ഫി​​​യും സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും ന​​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.