പത്തു ശതമാനം സാന്പത്തിക സംവരണം അട്ടിമറിക്കാനുള്ള നീക്കം തടയണം: റോഷി അഗസ്റ്റിന്‍ എംഎൽഎ
പത്തു ശതമാനം സാന്പത്തിക സംവരണം അട്ടിമറിക്കാനുള്ള നീക്കം തടയണം:  റോഷി അഗസ്റ്റിന്‍ എംഎൽഎ
Thursday, February 20, 2020 12:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ന്നാ​​​ക്ക​​​ക്കാ​​​രി​​​ല്‍ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ല്‍ക്കു​​​ന്ന​​​വ​​​ര്‍ക്ക് പ​​​ത്തു​​​ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യ സ​​​ര്‍ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ന്‍ എം​​​എ​​​ല്‍എ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും റ​​​വ​​​ന്യുമ​​​ന്ത്രി​​​ക്കും നി​​​വേ​​​ദ​​​നം ന​​​ല്‍കി.

സ​​​ര്‍ക്കാ​​​ര്‍ ജോ​​​ലി​​​ക്കും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​മാ​​​യി കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ പ​​​ത്തു​​​ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം ഏ​​​ര്‍പ്പെ​​​ടു​​​ത്തി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​ട്ട് ഒ​​​രു വ​​​ര്‍ഷം പി​​​ന്നി​​​ട്ടു. സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത് ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി മൂ​​​ന്നി​​​നാ​​​ണ്. ഉ​​​ത്ത​​​ര​​​വി​​​ലെ വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ കൂ​​​ടു​​​ത​​​ല്‍ ക​​​ര്‍ശ​​​ന​​​മാ​​​ക്കി ഫെ​​​ബ്രു​​​വ​​​രി 12ന് ​​​സ​​​ര്‍ക്കാ​​​ര്‍ വീ​​​ണ്ടും ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ക്കി. എ​​​ന്നാ​​​ല്‍ ഇ​​​ത് പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​രു​​​വാ​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ല. വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ര്‍മാ​​​ര്‍ക്ക് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച മാ​​​ര്‍ഗ​​നി​​​ര്‍ദേ​​ശം റ​​​വ​​​ന്യുവ​​​കു​​​പ്പ് ന​​​ല്‍കി​​​യി​​​ല്ല. അ​​​പേ​​​ക്ഷ​​​യു​​​ടെ നി​​​ശ്ചി​​​ത മാ​​​ര്‍ഗ​​രേ​​​ഖ തീ​​​രു​​​മാ​​​നി​​​ക്കാ​​​നും ഓ​​​ണ്‍ലൈ​​​ന്‍വ​​​ഴി അ​​​പേ​​​ക്ഷ ന​​​ല്‍കു​​​ന്ന​​​തി​​​നും സ​​​ര്‍ട്ടി​​​ഫി​​​റ്റ് ഇ​​​ഷ്യു​​​ചെ​​​യ്യു​​​ന്ന​​​തി​​​നും ലാ​​​ൻഡ്് റ​​​വ​​​ന്യുക​​​മ്മീ​​​ഷ​​​ണ​​​റെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ള്‍ ഉ​​​ണ്ടാ​​​യി​​​ല്ലെ​​​ന്ന് റോ​​ഷി നി​​​വേ​​​ദ​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.


കേ​​​ന്ദ്ര മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളാ​​​യ വാ​​​ര്‍ഷി​​​ക വ​​​രു​​​മാ​​​നം എ​​​ട്ടു ല​​​ക്ഷം രൂ​​​പ, ഭൂ​​​പ​​​രി​​​ധി അ​​​ഞ്ച് ഏ​​​ക്ക​​​ര്‍ എ​​​ന്നി​​​വ യ​​​ഥാ​​​ക്ര​​​മം നാ​​​ലു ല​​​ക്ഷം രൂ​​​പ, 2.5 ഏ​​​ക്ക​​​ര്‍ എ​​​ന്ന രീ​​​തി​​​യി​​​ല്‍ സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ വെ​​​ട്ടി​​​ച്ചു​​​രു​​​ക്കി​​​യ​​​തു​​​മൂ​​​ലം ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം കേ​​​ന്ദ്ര മാ​​​ന​​​ദ​​​ണ്ഡ​​​മ​​​നു​​​സ​​​രി​​​ച്ച് ഇ​​​യ​​​ര്‍ റി​​​പ്പീ​​​റ്റ് ചെ​​​യ്ത് എ​​​ന്‍ട്ര​​​ന്‍സി​​​ന് ഒ​​​രു​​​ങ്ങി​​​യ​​​വ​​​രി​​​ല്‍ പ​​​ണ​​​വും സ​​​മ​​​യ​​​വും ന​​​ഷ്ട​​​പ്പെ​​​ടു​​​ത്തി നി​​​രാ​​​ശ​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​വ​​​ര്‍ നി​​​ര​​​വ​​​ധി​​​യു​​​ണ്ടെ​​​ന്നും നി​​​വേ​​​ദ​​​ന​​​ത്തി​​​ല്‍ സൂ​​​ചി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.