ജോ​ലി ന​ല്കു​മെ​ന്ന ഉ​ത്ത​ര​വി​റ​ക്കി​യി​ട്ട് ആ​​റു​മാ​സം: ഇ​പ്പോ​ഴും പ​ടി​ക്കു​പു​റ​ത്ത്
Thursday, February 20, 2020 12:35 AM IST
കോ​​​​ട്ട​​​​യം: ദേ​​​​ശീ​​​​യ ഗെ​​​​യിം​​​​സ് മെ​​​​ഡ​​​​ൽ ജേ​​​​താ​​​​ക്ക​​​​ളാ​​​​യ 83 പേ​​​​ർ​​​​ക്കു ജോ​​​​ലി ന​​​​ല്കി​​​​ക്കൊ​​​​ണ്ടു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വ് ഇ​​​​റ​​​​ങ്ങി​​​​യി​​​​ട്ട് ആ​​​​റു​​​​മാ​​​​സം പി​​​​ന്നി​​​​ട്ടി​​​​ട്ടും താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​തു​​​വ​​​​രെ ജോ​​​​ലി ല​​​​ഭി​​​​ച്ചി​​​​ല്ല. താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​ ജോ​​​​ലി സം​​​​ബ​​​​ന്ധി​​​​ച്ച ഫ​​​​യ​​​​ൽ മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി ധ​​​​ന വ​​​​കു​​​​പ്പി​​​​ന്‍റെ മു​​​​ന്നി​​​​ലാ​​​​യി​​​​രു​​​​ന്നു. അ​​​​വ​​​​ർ ചി​​​​ല സം​​​​ശ​​​​യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ച് പൊ​​​​തു​​​​ഭ​​​​ര​​​​ണ​​​​വ​​​​കു​​​​പ്പി​​​​ലേ​​​​ക്ക് ഫ​​​​യ​​​​ൽ വീ​​​​ണ്ടും അ​​​​യ​​​​ച്ചി​​​​രി​​​​ക്ക​​​​യാ​​​​ണ്.

ഈ ​​​​താ​​​​ര​​​​ങ്ങ​​​​ളെ എ​​​​വി​​​​ടെ നി​​​​യ​​​​മി​​​​ക്ക​​​​ണം, ഏ​​​​തൊ​​​​ക്കെ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്ത​​​​ണം, ഏ​​​​തൊ​​​​ക്കെ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലാ​​​​ണ് നി​​​​യ​​​​മി​​​​ക്കേ​​​​ണ്ട​​​​ത് തു​​​​ട​​​​ങ്ങി​​​​യ സം​​​​ശ​​​​യ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ച്ചാ​​​​ണ് ധ​​​​ന വ​​​​കു​​​​പ്പി​​​​ൽ നി​​​​ന്നും പൊ​​​​തു​​​​ഭ​​​​ര​​​​ണ​​​​വ​​​​കു​​​​പ്പി​​​​ലേ​​​​ക്ക് ഫ​​​​യ​​​​ൽ അ​​​​യ​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. 2015-ൽ ​​​​കേ​​​​ര​​​​ളം ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ച്ച ദേ​​​​ശീ​​​​യ ഗെ​​​​യിം​​​​സി​​​​ലെ മെ​​​​ഡ​​​​ൽ ജേ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് സ​​​​ർ​​​​ക്കാ​​​​ർ ജോ​​​​ലി ന​​​​ല്കു​​​​മെ​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള തു​​​​ട​​​​ർ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണ് ഇ​​​​പ്പോ​​​​ഴും ഇ​​​​ഴ​​​​യു​​​​ന്ന​​​​ത്.


ധ​​​​ന​​​​വ​​​​കു​​​​പ്പി​​​​ൽ ’എ’ ​​​​സെ​​​​ക്ഷ​​​​നി​​​​ൽ ആ​​​​ഴ്ച​​​​ക​​​​ളോ​​​​ള​​​​മി​​​​രു​​​​ന്ന ഫ​​​​യ​​​​ൽ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം സം​​​​ശ​​​​യ​​​​നി​​​​വാ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി പൊ​​​​തു​​​​ഭ​​​​ര​​​​ണ​​​​വ​​​​കു​​​​പ്പി​​​​ൽ എ​​​​ത്തി. വി​​​​വി​​​​ധ സ​​​​ർ​​​​ക്കാ​​​​ർ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ൽ സൂ​​​​പ്പ​​​​ർ ന്യൂ​​​​മ​​​​റ​​​​റി ത​​​​സ്തി​​​​ക​​​​ക​​​​ൾ സൃ​​​​ഷ്ടി​​​​ച്ചു ദേ​​​​ശീ​​​​യ ഗെ​​​​യിം​​​​സ് മെ​​​​ഡ​​​​ൽ ജേ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് ജോ​​​​ലി ന​​​​ല്കാ​​​​നാ​​​​യി​​​​രു​​​​ന്നു സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​നം. 2019 ഓ​​​​ഗ​​​​സ്റ്റ് 21 ന് ​​​​ചേ​​​​ർ​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗം ഇ​​​​തി​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ല്കു​​​​ക​​​​യും 2019 ഓ​​​​ഗ​​​​സ്റ്റ് 28 ന് ​​​​ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

വി​​​​ദ്യാ​​​​ഭ്യാ​​​​സ, കാ​​​​യി​​​​ക യോ​​​​ഗ്യ​​​​ത​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് പ​​​​രി​​​​ശോ​​​​ധ​​​​ന വ​​​​ള​​​​രെ പെ​​​​ട്ടെ​​​​ന്നു പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​തു​​​​മാ​​​​ണ്.
നി​​​​യ​​​​മ​​​​ന ഉ​​​​ത്ത​​​​ര​​​​വി​​​​നാ​​​​യി മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി ഈ ​​​​താ​​​​ര​​​​ങ്ങ​​​​ൾ കാ​​​​ത്തി​​​​രി​​​​പ്പ് തു​​​​ട​​​​രു​​​​ക​​​​യു​​​​മാ​​​​ണ്. ഇ​​​​പ്പോ​​​​ൾ ഈ ​​​​താ​​​​ര​​​​ങ്ങ​​​​ൾ ഓ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ്. മ​​​​റ്റൊ​​​​ന്നി​​​​നു​​​​മ​​​​ല്ല. ത​​​​ങ്ങ​​​​ളു​​​​ടെ ജോ​​​​ലി സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള ഫ​​​​യ​​​​ൽ നീ​​​​ക്കാ​​​​നാ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.