ആദ്യ ചർച്ച നടത്തിയത് അനൂപ് ആണെന്നു ജോണി നെല്ലൂർ
Thursday, February 20, 2020 11:35 PM IST
കോട്ടയം: കേരള കോണ്ഗ്രസ് ജോസഫ് വിഭാഗവുമായി ആദ്യ ലയന ചർച്ച നടത്തിയത് അനൂപ് ജേക്കബാണെന്നു കേരള കോണ്ഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ. രണ്ടാം മന്ത്രിസ്ഥാനം അടക്കം അനൂപ് ഉന്നയിച്ച ആവശ്യങ്ങളെല്ലാം ജോസഫ് അംഗീകരിക്കുകയും ചെയ്തു. പിന്നീട് ഡെപ്യൂട്ടി ലീഡർസ്ഥാനം അനൂപ് ആവശ്യപ്പെട്ടു. നിലവിൽ സി.എഫ്. തോമസാണ് ഈ പദവി വഹിക്കുന്നതെന്നു സൂചിപ്പിച്ച ജോസഫ് ഉറപ്പൊന്നും നൽകിയില്ല. ഇതാണ് ലയനത്തിൽനിന്ന് അനൂപ് പിന്മാറാൻ കാരണമെന്ന് അദേഹം ആരോപിച്ചു.
പാർട്ടി പിളർത്തണമെന്ന നിർബന്ധ ബുദ്ധിയോടെയാണ് അനൂപ് മുന്നോട്ടുപോകുന്നത്. എംഎൽഎയായാൽ എല്ലാമായെന്നു കരുതുന്നതു ശരിയല്ല. ജേക്കബിന്റെ പേരിനെക്കുറിച്ച് ഇപ്പോൾ എറെ അകുലപ്പെടുന്ന അനൂപ് ജേക്കബ് എന്തുകൊണ്ടാണ്് യുഡിഎഫിൽ മന്ത്രിയായിരിക്കെ ജേക്കബിനു സ്മാരകത്തിനായി ചെറുവിരൽ അനക്കാതിരുന്നത്. ജോസ് കെ. മാണി കത്തെഴുതി മാണി സ്മാരകത്തിനു പണം അനുവദിപ്പിച്ചതു നാടു കാണുന്നുണ്ട്. നാലു സീറ്റിൽ മത്സരിച്ചിരുന്ന സീറ്റ് ഒന്നാക്കിയതിനു പിന്നിൽ അനൂപാണ്. വെള്ളിയാഴ്ച ബദൽ യോഗം വിളിച്ചാൽ പാർട്ടി നടപടിയുണ്ടാകും.
കഴിഞ്ഞ ദിവസം പ്രാഥമിക അംഗത്വം പോലും ഇല്ലവാത്തവരെ വിളിച്ചുചേർത്താ ണു യോഗം നടത്തിയത്. കഴിഞ്ഞ തവണ ഉടുന്പൻചോല സീറ്റിൽ മത്സരിക്കാൻ താൻ തയാറായില്ലെന്നതു നുണയാണ്. യുഡിഎഫ് നേതൃത്വം ഇടപെട്ടിട്ടും യോഗവുമായി അനൂപ് മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം ആരോപിച്ചു.