സ്നേഹതീരത്ത് ഇനി ശിവശങ്കറില്ല
Friday, February 21, 2020 12:46 AM IST
തൃപ്പൂണിത്തുറ: തിരുവാണിയൂർ കുംഭപ്പിള്ളിയിൽ സ്നേഹതീരം വീട്ടിൽ ഇനി ശിവശങ്കറില്ല. വീട്ടുകാരുമൊത്ത് അവധി ആഘോഷിക്കാൻ നാട്ടിലേക്കു പുറപ്പെട്ട പി. ശിവശങ്കറിനെ (27) കാത്തിരുന്ന മാതാപിതാക്കൾ കേട്ടതു മകന്റെ മരണവാർത്ത. ബംഗളൂരുവിൽ സോഫ്റ്റ് വെയർ എൻജിനിയറായ ശിവശങ്കർ ശിവരാത്രി അവധിയുമായി ബന്ധപ്പെട്ടാണ് വീട്ടിലേക്ക് തിരിച്ചത്.
പുതുവത്സരാഘോഷത്തിനായി നാട്ടിലെത്തി മടങ്ങിയശേഷം ബുധനാഴ്ചയാണ് ബംഗളൂരുവിൽനിന്നു നാട്ടിലേക്ക് ബസ് കയറിയത്. സഹോദരി രാധികയും ഭർത്താവും ബംഗ്ളൂരുവിലാണ് താമസം. അച്ഛൻ പുരുഷോത്തമൻ എസ്ബിഐ ഷണ്മുഖം റോഡ് ബ്രാഞ്ചിലെ ജീവനക്കാരനാണ്.