ഹോട്ടലിലെ തർക്കം: ചേർത്തലയിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു
Monday, February 24, 2020 2:32 AM IST
ചേർത്തല: വാക്കുതർക്കത്തത്തുടർന്ന് ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. വയലാർ പഞ്ചായത്ത് രണ്ടാം വാർഡ് എട്ടുപുരയ്ക്കൽ പുതുവൽനികർത്തിൽ ശിവൻ (45) ആണ് മരിച്ചത്.
ഇന്നലെ രാത്രി ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന റെയിൽവേ ക്രോസിനു സമീപമായിരുന്നു സംഭവം. സഹോദരൻ ബാബുവാണ് ശിവനെ കുത്തിയതെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിനുശേഷം ബാബു ഒളിവിലാണ്.
സംഭവത്തെക്കുറിച്ച്പോലീസ് പറയുന്നതിങ്ങനെ: ശിവൻ മൂന്നു സഹോദരങ്ങളുമായി ചേർന്ന് ഒറ്റപ്പുന്ന റെയിൽവേക്രോസിന് സമീപത്ത് ഹോട്ടൽ നടത്തിവരുകയായിരുന്നു. ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കുറേനാളായി പട്ടണക്കാട് പാറയിൽ ഭാഗത്താണ് താമസം.
മൃതദേഹം ചേർത്തല താലൂക്കൂശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചേർത്തല പോലീസ് കേസെടുത്തു.