പരിശീലനകേന്ദ്രങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണം: പിഎസ്സി ചെയർമാൻ
Monday, February 24, 2020 3:27 AM IST
തിരുവനന്തപുരം: പിഎസ്സി പരീക്ഷാപരിശീലന കേന്ദ്രങ്ങൾ നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണമെന്നു പിഎസ്സി ചെയർമാൻ എം.കെ. സക്കീർ. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ പിഎസ്സി പരീക്ഷാപരിശീലന കേന്ദ്രങ്ങൾ നടത്തുന്നുവെന്ന പരാതി അതീവ ഗൗരവമേറിയതാണ്. ഇത്തരം പരിശീലനകേന്ദ്രങ്ങളുമായി പിഎസ്സിക്കു യാതൊരു ബന്ധവുമില്ല.
പരിശീലനകേന്ദ്രങ്ങളുടെ മോഹനവാഗ്ദാനങ്ങളിൽ ഉദ്യോഗാർഥികൾ വീഴരുത്. കോച്ചിംഗ് സെന്ററുകളിലൂടെ പിഎസ്സി പരീക്ഷ ജയിക്കാമെന്നത് കബളിപ്പിക്കലാണെന്നും ചെയർമാൻ പറയുന്നു.