കുടിവെള്ള സംഭരണി മറിഞ്ഞുണ്ടായ മരണം: കുടുംബത്തിന് 3.22 ലക്ഷത്തിന്റെ ധനസഹായം
Wednesday, February 26, 2020 12:30 AM IST
തിരുവനന്തപുരം: കൊല്ലം വേലംപൊയ്കയിൽ കുടിവെള്ള സംഭരണി വീടിനു മുകളിലേക്ക് വീണ് ഏഴു വയസുകാരൻ മരിക്കുകയും അമ്മയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ കുടുംബത്തിന് ചികിത്സാ സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 3.22 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വേലംപൊയ്ക ഷിബു ഭവനിൽ ആഞ്ചലോസിന്റെ മകൻ അബി ഗബ്രിയേലാണ് മരിച്ചത്. ആഞ്ചലോസിന്റെ ഭാര്യ ബീനയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വാട്ടർ അഥോറിറ്റി ജീവനക്കാർ ഒരു ലക്ഷം രൂപ പിരിച്ചെടുത്ത് സഹായം നൽകിയിരുന്നു.