ജോണി നെല്ലൂർ വിഭാഗം ലയന സമ്മേളനം മാർച്ച് ഏഴിന് എറണാകുളത്ത്
Wednesday, February 26, 2020 1:07 AM IST
തിരുവനന്തപുരം: കേരള കോണ്ഗ്രസ് - ജേക്കബ് ഗ്രൂപ്പിലെ ജോണി നെല്ലൂർ വിഭാഗവും കേരള കോണ്ഗ്രസ്- എം ജോസഫ് വിഭാഗവുമായുള്ള ലയനസമ്മേളനം മാർച്ച് ഏഴിന് എറണാകുളത്തു നടക്കും. ഉച്ചകഴിഞ്ഞു 3.30 ന് രാജേന്ദ്ര മൈതാനിയിൽ ലയനസമ്മേളനം നടക്കുമെന്ന് ജോണി നെല്ലൂർ അറിയിച്ചു. പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ജോയി ഏബ്രഹാം, മോൻസ് ജോസഫ്, ടി.യു. കുരുവിള, ജോണി നെല്ലൂർ തുടങ്ങിയ നേതാക്കൾ ലയനസമ്മേളനത്തിൽ പങ്കെടുക്കും.