ഡോ. താരാ മരിയാ ജോസഫിന് അവാര്‍ഡ്
Thursday, February 27, 2020 12:07 AM IST
കോ​ട്ട​യം: മും​ബൈ​യി​ല്‍ ന​ട​ന്ന ദേ​ശീ​യ ത​ല മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യന്‍ ഡെ​ന്‍റ​ല്‍ ദി​വാ അ​വാ​ര്‍ഡി​ന് കു​റ​വി​ല​ങ്ങാ​ട് സ്വ​ദേ​ശി​നി ഡോ.​താ​രാ മ​രി​യ ജോ​സ​ഫ് അ​ര്‍ഹ​യാ​യി. ഡെ​ന്‍റി​സ്ട്രി​യി​ലെ പ്രോ​സ്തഡോ​ണ്‍ടി​ക്‌​സ് ആൻഡ് ഇം​പ്ലാ​ൻന്‍റോള​ജി​യി​ലു​ള്ള മി​ക​വി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മും​ബൈ​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​വാ​ര്‍ഡ് ന​ല്‍കി​യ​ത്.​ഫാം ഡെന്‍റ്് എ​ക്‌​സ​ലെ​ന്‍സ് അ​വാ​ര്‍ഡി​ലേ​ക്കും നോ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ടി​രു​ന്ന ഡോ.​താ​ര കു​റ​വി​ല​ങ്ങാ​ട് ഹോ​ളി ഫാ​മി​ലി ഡെ​ന്‍റല്‍ കെ​യ​റി​ലെ ഡോ.​ബി​ജോ കു​ര്യ​ന്‍റെ ഭാ​ര്യ​യും എം.​എ ഔ​സേ​ഫി​ന്‍റെ(​റി​ട്ട. എ ​ഇ കെ ​എ​സ് ഇ ​ബി ) മ​ക​ളു​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.