ഇ​ന്ത്യ​ൻ സ്കി​ൽ​സ് കേ​ര​ളം 2020 സ​മ്മി​റ്റി​ൽ പാ​ലാ സെ​ന്‍റ് ജോ​സ​ഫ് ജേ​താ​ക്ക​ൾ
ഇ​ന്ത്യ​ൻ സ്കി​ൽ​സ് കേ​ര​ളം 2020 സ​മ്മി​റ്റി​ൽ  പാ​ലാ സെ​ന്‍റ് ജോ​സ​ഫ് ജേ​താ​ക്ക​ൾ
Friday, February 28, 2020 12:25 AM IST
പാ​​ലാ: ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ സ്കി​​ൽ​​സ് മീ​​റ്റിം​​ഗി​​ന്‍റെ ഭാ​​ഗ​​മാ​​യി കോ​​ഴി​​ക്കോ​​ട് സ്വ​​പ്ന​​ന​​ഗ​​രി​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച സം​​സ്ഥാ​​ന​​ത​​ല സ്കി​​ൽ സ​​മ്മി​​റ്റി​​ൽ പാ​​ലാ സെ​​ന്‍റ് ജോ​​സ​​ഫ്സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് കേ​​റ്റ​​റിം​​ഗ് ടെ​​ക്നോ​​ള​​ജി​​യി​​ലെ വി.​​സി. അ​​ക്ഷ​​യ്കു​​മാ​​ർ ബേ​​ക്ക​​റി വി​​ഭാ​​ഗ​​ത്തി​​ൽ സ്വ​​ർ​​ണ​​മെ​​ഡ​​ലും ഒ​​രു ല​​ക്ഷം രൂ​​പ​​യും നേ​ടി. പോ​​ൾ​​സ​​ൺ ബെ​​ന്നി ഫ്ര​​ണ്ട് ഓ​​ഫീ​​സ് വി​​ഭാ​​ഗ​​ത്തി​​ൽ സ്വ​​ർ​​ണ​​മെ​​ഡ​​ലും ഒ​​രു ല​​ക്ഷം രൂ​​പ​​യും ഫു​​ഡ് ആ​​ൻ​​ഡ് ബി​​വ​​റേ​​ജ് വി​​ഭാ​​ഗ​​ത്തി​​ൽ സു​​ജി​​ത് ജോ​​സ​​ഫ് വെ​​ള്ളി മെ​​ഡ​​ലും അ​​ന്പ​​തി​​നാ​​യി​​രം രൂ​​പ​​യും സെ​​ബി​​ൻ സാ​​ബു മൂ​​ന്നാം സ്ഥാ​​ന​​വും പ​​തി​​നാ​​യി​​രം രൂ​​പ​​യും ക​​ര​​സ്ഥ​​മാ​​ക്കി.


21 വ​​യ​​സി​​ൽ താ​​ഴെ​യു​ള്ള​വ​രു​ടെ നൈ​​പു​​ണ്യ വി​​ക​​സ​​നം ല​​ക്ഷ്യ​​മാ​​ക്കി ആ​​ഗോ​​ള ത​​ല​​ത്തി​​ൽ മൂ​​ന്നു​ വ​​ർ​​ഷ​​ത്തി​​ലൊ​​രി​​ക്ക​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന മ​​ത്സ​​ര​​മാ​​ണി​​ത്. 2021ൽ ​​ചൈ​​ന​​യി​​ലെ ഷാ​​ങ്ഹാ​​യി​​ൽ അ​​ന്ത​​ർ​​ദേ​​ശീ​​യ മ​​ത്സ​​രം ന​​ട​​ക്കും.

കേ​​ര​​ള​​ത്തി​​ൽ ന​​ട​​ന്ന ഫൈ​​ന​​ൽ മ​​ത്സ​​ര​​ത്തി​​ൽ 257 പേ​​ർ പ​​ങ്കെ​​ടു​​ത്ത​​തി​​ൽ അ​​ഞ്ചു പേ​​ർ പാ​​ലാ സെ​​ന്‍റ് ജോ​​സ​​ഫ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി​​യി​​ൽ നി​​ന്നാ​​യി​​രു​​ന്നു. വി​​ജ​​യി​​ക​​ളെ കോ​​ള​​ജ് മാ​​നേ​​ജ്മെ​​ന്‍റും അ​​ധ്യാ​​പ​​ക​​രും വി​​ദ്യാ​​ർ​​ഥി​​ക​​ളും അ​​ഭി​​ന​​ന്ദി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.