അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ട​യി​ല്‍ ഷോ​ക്കേ​റ്റ് വൈ​ദ്യു​തി​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Friday, February 28, 2020 12:25 AM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: ലൈ​​നി​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കി​​​ട​​​യി​​​ല്‍ വൈ​​​ദ്യു​​​തി വ​​​കു​​​പ്പ് ജീ​​​വ​​​ന​​​ക്കാ​​​ര​​​ന്‍ ഷോ​​​ക്കേ​​​റ്റ് മ​​​രി​​​ച്ചു. പ​​​ട്ടു​​​വം മം​​​ഗ​​​ല​​​ശേ​​​രി​​​യി​​​ല്‍ ചാ​​​ല​​​ത്തൂ​​​ര്‍ പു​​​തി​​​യ ഭ​​​ഗ​​​വ​​​തി ക്ഷേ​​​ത്ര​​​ത്തി​​​ന് സ​​​മീ​​​പ​​​ത്തെ പു​​​തി​​​യ​​​പു​​​ര​​​യി​​​ല്‍ പി.​​​പി.​ രാ​​​ജീ​​​വ​​​ൻ (42) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 12.45 നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. എ​​​ന്‍​എ​​​സ്എ​​​സ് വ​​​ര്‍​ക്കിം​​​ഗ് വി​​​മ​​​ൻ​​സ് ഹോ​​​സ്റ്റ​​​ലി​​​ന് മു​​​ന്നി​​​ലൂ​​​ടെ തൃ​​​ച്ഛം​​​ബ​​​രം ശ്രീ​​​കൃ​​​ഷ്ണ​​​ക്ഷേ​​​ത്ര​​​ക്കു​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള വ​​​ഴി​​​യി​​​ലെ വൈ​​​ദ്യു​​​ത ലൈ​​​നി​​​ല്‍ പ​​​ണി​​​യെ​​​ടു​​​ക്കു​​​മ്പോ​​​ഴാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പോ​​​സ്റ്റി​​​ന്‍റെ ചു​​​വ​​​ട്ടി​​​ല്‍ നി​​​ന്ന രാ​​​ജീ​​​വ​​​ന്‍ ലൈ​​​നി​​​ല്‍ പെ​​ട്ടെ​​ന്നു​​​ണ്ടാ​​​യ വൈ​​​ദ്യു​​​തി പ്ര​​​വാ​​​ഹ​​​ത്തെ തു​​​ട​​​ര്‍​ന്ന് തെ​​​റി​​​ച്ചു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ദൃ​​​ക്സാ​​​ക്ഷി​​​ക​​​ള്‍ പ​​​റ​​​യു​​​ന്നു.

ലൈ​​​ൻ ഓ​​​ഫാ​​​ക്കി​​​യ​​​ശേ​​​ഷ​​​മാ​​​ണ് പ​​​ണി തു​​​ട​​​ങ്ങി​​​യ​​​തെ​​​ന്ന് രാ​​​ജീ​​​വ​​​ന്‍റെ ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന സ​​​ഹ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​രും പ​​​റ​​​യു​​​ന്നു. അ​​​തി​​​നു​​​ശേ​​​ഷം ലൈ​​​നി​​​ല്‍ വൈ​​​ദ്യു​​​തി പ്ര​​​വാ​​​ഹ​​​മു​​​ണ്ടാ​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ല്‍ ഇ​​​ന്‍​സ്പെ​​​ക്‌​​​ട​​​റേ​​​റ്റും വ​​​കു​​​പ്പ​​​ധി​​​കൃ​​​ത​​​രും അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. മൃ​​​ത​​​ദേ​​​ഹം ക​​​ണ്ണൂ​​​ര്‍ ഗ​​​വ.​​​മെ​​​ഡി.​​​കോ​​​ള​​​ജ് മോ​​​ര്‍​ച്ച​​​റി​​​യി​​​ല്‍. ഇ​​​ന്നു രാ​​​വി​​​ലെ പോ​​​സ്റ്റ്മോ​​​ര്‍​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ഉ​​​ച്ച​​​യ്ക്ക് 12ന് ​​​മം​​​ഗ​​​ല​​​ശേ​​​രി സ​​​മു​​​ദാ​​​യ ശ്മ​​​ശാ​​​ന​​​ത്തി​​​ല്‍ സം​​​സ്‌​​​ക​​​രി​​​ക്കും.


ഭാ​​​ര്യ: ദി​​​വ്യ (അ​​​ങ്ക​​​ണ​​​വാ​​​ടി വ​​​ർ​​​ക്ക​​​ർ, അ​​​രി​​​യി​​​ല്‍). മ​​​ക്ക​​​ള്‍: അ​​​ഭി​​​ന​​​ന്ദ് (വി​​​ദ്യാ​​​ർ​​​ഥി, ത​​​ളി​​​പ്പ​​​റ​​​മ്പ് മൂ​​​ത്തേ​​​ട​​​ത്ത് ഹൈ​​​സ്‌​​​കൂ​​​ള്‍), ഋ​​​തു​​​ന​​​ന്ദ് (യു​​​കെ​​​ജി വി​​​ദ്യാ​​​ർ​​​ഥി, സെ​​​ന്‍റ് സാ​​​വി​​​യോ ന​​​ഴ്സ​​​റി സ്‌​​​കൂ​​​ള്‍). സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: രാ​​​ജേ​​​ഷ് (ബം​​​ഗ​​​ളൂ​​​രു), ര​​​തീ​​​ഷ് (പാ​​​പ്പി​​​നി​​​ശേ​​​രി സ​​​ര്‍​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.