റോ​ഡ​രി​കി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി​യ തൊ​ഴി​ലാ​ളി മ​രി​ച്ചു
Friday, February 28, 2020 11:52 PM IST
റാ​​ന്നി: ദു​​രൂ​​ഹ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ത​​ല​​യ്ക്ക് പ​​രി​​ക്കേ​​റ്റ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ ശ​​ബ​​രി​​മ​​ല​​യി​​ലെ ചു​​മ​​ട്ടു​​തൊ​​ഴി​​ലാ​​ളി മ​​രി​​ച്ചു. റാ​​ന്നി പ​​ഴ​​വ​​ങ്ങാ​​ടി പാ​​റ​​ക്കു​​ള​​ത്ത് സ​​ജീ​​വ് കു​​മാ​​റാ​​ണ് (52) മ​​രി​​ച്ച​​ത്. പ​​ന്പ​​യി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ 7.30ന് ​​റോ​​ഡ​​രി​​കി​​ൽ അ​​വ​​ശ​​നി​​ല​​യി​​ൽ കി​​ട​​ന്ന സ​​ജീ​​വ് കു​​മാ​​റി​​നെ കൂ​​ടെ ജോ​​ലി ചെ​​യ്യു​​ന്ന സു​​ഹൃ​​ത്തു​​ക്ക​​ളാ​​ണ് ആ​​ദ്യം ക​​ണ്ട​​ത്.

ഉ​​ട​​ൻ നി​​ല​​യ്ക്ക​​ലി​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. ത​​ല​​യ്ക്ക് ശ​​ക്ത​​മാ​​യി അ​​ടി​​യേ​​റ്റ​​തോ വാ​​ഹ​​നം ഇ​​ടി​​ച്ച​​തോ ആ​​കാ​​മെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന മു​​റി​​വു​​ള്ള​​താ​​യി പ​​രി​​ശോ​​ധി​​ച്ച ഡോ​​ക്ട​​ർ പ​​റ​​ഞ്ഞു.


മു​​പ്പ​​തി​​ല​​ധി​​കം വ​​ർ​​ഷ​​മാ​​യി ശ​​ബ​​രി​​മ​​ല​​യി​​ൽ ജോ​​ലി ചെ​​യ്യു​​ക​​യാ​​ണ് സ​​ജീ​​വ്. ര​​ണ്ടാ​​ഴ്ച മു​​ന്പ് വീ​​ട്ടി​​ൽ വ​​ന്നു​​പോ​​യ​​താ​​ണ്. ബ​​ന്ധു​​ക്ക​​ൾ ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​ക്ക് പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. പ​​ത്ത​​നം​​തി​​ട്ട ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്ന മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​ന് ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു​​ന​​ൽ​​കും. ഭാ​​ര്യ: പൊ​​ന്ന​​മ്മ. മ​​ക്ക​​ൾ: സ​​ജി​​ത്ത്, സേ​​തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.