പാ​ച​ക​വാ​ത​ക വി​ത​ര​ണ വാ​ഹ​ന​ത്തി​ന​ടി​യി​ൽ​പ്പെ​ട്ട് വയോധിക മ​രി​ച്ചു
Friday, February 28, 2020 11:52 PM IST
ച​​ങ്ങ​​നാ​​ശേ​​രി: പാ​​ച​​ക​​വാ​​ത​​ക വി​​ത​​ര​​ണ​വാ​​ഹ​​ന​​ത്തി​​ന​​ടി​​യി​​ൽ​​പ്പെ​​ട്ട് 102വ​​യ​​സു​​കാ​​രി മ​​രി​​ച്ചു. വെ​​ങ്കോ​​ട്ട ഇ​​ട​​പ്പ​​ള്ളി കോ​​ള​​നി ബ്ലോ​​ക്ക് ന​​ന്പ​​ർ 76വീ​​ട്ടി​​ൽ പ​​രേ​​ത​​നാ​​യ ച​​ന്ദ്ര​​ൻ​​കു​​ട്ടി​​യു​​ടെ ഭാ​​ര്യ പെ​​ണ്ണ​​മ്മ(102)​​ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 11.15ന് ​​മാ​​മ്മൂ​​ട്-​​വെ​​ങ്കോ​​ട്ട റോ​​ഡി​​ൽ പ​​ഴ​​യ ആ​​ശു​​പ​​ത്രി​​പ്പ​​ടി ജം​​ഗ്ഷ​​നി​​ലാ​​ണ് അ​​പ​​ക​​ടം.

വാ​​ഹ​​ന​​ത്തി​​ന്‍റെ ച​​ക്രം ത​​ല​​യി​​ലൂ​​ടെ ക​​യ​​റി​​യ​​തി​​നെ തു​​ട​​ർ​​ന്ന് വീ​​ട്ട​​മ്മ സം​​ഭ​​വ​​സ്ഥ​​ല​​ത്തു​​ത​​ന്നെ മ​​രി​​ച്ചു. തൃ​​ക്കൊ​​ടി​​ത്താ​​നം പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു. മൃ​​ത​​ദേ​​ഹം ച​​ങ്ങ​​നാ​​ശേ​​രി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച് ഇ​​ൻ​​ക്വ​​സ്റ്റ് ന​​ട​​ത്തി​​യ​​ശേ​​ഷം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റു​​മാ​​ർ​​ട്ടം ന​​ട​​ത്തി ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു​​കൊ​​ടു​​ത്തു.


പാ​​ച​​വാ​​ത​​ക​​വു​​മാ​​യി മാ​​മ്മൂ​​ട് ഭാ​​ഗ​​ത്തു​​നി​​ന്നും എ​​ത്തി​​യ വാ​​ഹ​​നം ശാ​​ന്തി​​പു​​രം റോ​​ഡി​​ലേ​​ക്ക് തി​​രി​​യു​​ന്പോ​​ൾ റോ​​ഡ​​രു​​കി​​ൽ ഇ​​രു​​ന്ന പെ​​ണ്ണ​​മ്മ​​യെ ഇ​​ടി​​ച്ചു​​വീ​​ഴ്ത്തി. റോ​​ഡി​​ലേ​​ക്കു​​വീ​​ണ പെ​​ണ്ണ​​മ്മ​​യു​​ടെ ത​​ല​​യി​​ലൂ​​ടെ വാ​​ഹ​​ന​​ത്തി​​ന്‍റെ ച​​ക്രം ക​​യ​​റി​​യി​​റ​​ങ്ങി​​യാ​​യി​​രു​​ന്നു​​വെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. അ​​പ​​ക​​ട​​ത്തെ തു​​ട​​ർ​​ന്ന് വാ​​ഹ​​നം ഉ​​പേ​​ക്ഷി​​ച്ച് ഡ്രൈ​​വ​​ർ ഇ​​റ​​ങ്ങി ഓ​​ടി. ഡ്രൈ​​വ​​റു​​ടെ പേ​​രി​​ൽ മ​​ന​​പൂ​​ർ​​വ​​മ​​ല്ലാ​​ത്ത ന​​ര​​ഹ​​ത്യ​​ക്ക് പോ​​ലീ​​സ് കേ​​സ് എ​​ടു​​ത്തു. മ​​ക്ക​​ൾ: ജോ​​ണ്‍, മ​​റി​​യാ​​മ്മ, പ​​രേ​​ത​​രാ​​യ കു​​ഞ്ഞൂ​​ഞ്ഞ്, ത​​ങ്ക​​ച്ച​​ൻ, മ​​ത്ത​​ൻ. മ​​രു​​മ​​ക്ക​​ൾ: മേ​​രി, കു​​ഞ്ഞ​​മ്മ, പ​​രേ​​ത​​നാ​​യ ജോ​​ണ്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.