ഹോം നഴ്സുമാരെ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി
Saturday, March 28, 2020 12:19 AM IST
തിരുവനന്തപുരം: ജോലിക്കു പോകുന്ന ഹോം നഴ്സുമാരെ തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.
വിവിധ വീടുകളിൽ ജോലി ചെയ്യുന്ന ഹോം നഴ്സുമാരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുത്. തിരിച്ചറിയൽ കാർഡോ അവർ പരിചരിക്കുന്ന രോഗികളുടെ അപേക്ഷയോ കാണിച്ചാൽ ഹോം നഴ്സുമാരെ യാത്ര തുടരാൻ അനുവദിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.