പരിഹരിക്കുമെന്നു പ്രതീക്ഷ: മുഖ്യമന്ത്രി
Tuesday, March 31, 2020 12:22 AM IST
തിരുവനന്തപുരം: അതിർത്തി അടച്ച പ്രശ്നം പരിഹരിച്ചിട്ടില്ലെന്നും കേന്ദ്രം പരിഹാരം ഉണ്ടാക്കുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കേന്ദ്ര കാബിനറ്റ് സെക്രട്ടറി എല്ലാ ദിവസവും സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തുന്ന വീഡിയോ കോൺഫറൻസിൽ പ്രശ്നം കേരള ചീഫ് സെക്രട്ടറി തുടർച്ചയായി ഉന്നയിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.താൻ ഇടപെടുകയും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുമായി സംസാരിക്കുകയും ചെയ്തു. പ്രശ്നം തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയെ നേരിട്ടു വിളിക്കുകയും അദ്ദേഹം തിരികെ വിളിക്കാൻ അമിത് ഷായെ ചുമതലപ്പെടുത്തുകയുമായിരുന്നു.