ഡോ. എബി പി. കോശി മൂലമറ്റം സെന്‍റ് ജോസഫ്സ് കോളജ് പ്രിൻസിപ്പൽ
ഡോ. എബി പി. കോശി മൂലമറ്റം സെന്‍റ് ജോസഫ്സ് കോളജ് പ്രിൻസിപ്പൽ
Wednesday, April 1, 2020 12:39 AM IST
മൂ​ല​മ​റ്റം: മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ന്‍റെ പ​ത്താ​മ​ത്തെ പ്രി​ൻ​സി​പ്പ​ലാ​യി ഡോ. ​എ​ബി പി. ​കോ​ശി ഇ​ന്നു ചു​മ​ത​ല​യേ​ൽ​ക്കും. 1993 മു​ത​ൽ കോ​ള​ജ് കെ​മി​സ്ട്രി വി​ഭാ​ഗം അ​ധ്യാ​പ​ക​നും ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ആ​ൻ​ഡ് റി​സ​ർ​ച്ച് വി​ഭാ​ഗം ത​ല​വ​നു​മാ​ണ്. കെ​മി​സ്ട്രി​യി​ൽ റി​സ​ർ​ച്ച് ഗൈ​ഡ് കൂ​ടി​യാ​യ ഇ​ദ്ദേ​ഹം എം.​ജി യൂ​ണി​വേ​ഴ്സി​റ്റി കെ​മി​സ്ട്രി പ​രീ​ക്ഷ​ക​ളു​ടെ ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

പി​എ​ച്ച്ഡി നേ​ടി​യ ഡോ. ​എ​ബി കേ​ര​ള ശാ​സ്ത്ര കൗ​ണ്‍സി​ൽ ന​ൽ​കു​ന്ന യു​വ ശാ​സ്ത്ര​ജ്ഞ​നു​ള്ള അ​വാ​ർ​ഡി​നും അ​ർ​ഹ​നാ​യി​ട്ടു​ണ്ട്.​നി​ര​വ​ധി ദേ​ശീ​യ - അ​ന്ത​ർ​ദേ​ശി​യ കോ​ണ്‍ഫ​റ​ൻ​സു​ക​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. മു​പ്പ​തി​ല​ധി​കം അ​ന്ത​ർ​ദേ​ശീ​യ സ​യ​ൻ​സ് പേ​പ്പ​റു​ക​ളു​ടെ ര​ച​യി​താ​വും ജോ​സ​ഫൈ​ൻ റി​സ​ർ​ച്ച​ർ ഗ്ര​ന്ഥ​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റു​മാ​ണ്. ചെ​ങ്ങ​ന്നൂ​ർ പു​ത്ത​ൻ​കാ​വ് പാ​ങ്കാ​വി​ൽ കു​ടും​ബാം​ഗ​മാ​ണ് ഡോ. ​എ​ബി പി.​കോ​ശി. ഭാ​ര്യ ബി​ജി ഐ​സ​ക് ആ​റ​ന്മു​ള കാ​ന​റ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.