സൗ​ജ​ന്യ ഭ​ക്ഷ്യ​വി​ഭ​വ കി​റ്റു​ക​ള്‍ ഈയാഴ്ച വി​ത​ര​ണം ചെ​യ്യും
സൗ​ജ​ന്യ ഭ​ക്ഷ്യ​വി​ഭ​വ കി​റ്റു​ക​ള്‍ ഈയാഴ്ച വി​ത​ര​ണം ചെ​യ്യും
Wednesday, April 1, 2020 11:39 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ റേ​​​ഷ​​​ന്‍ കാ​​​ര്‍​ഡു​​​ട​​​മ​​​ക​​​ള്‍​ക്കു​​​ള്ള സ​​​ര്‍​ക്കാ​​​രി​​​ന്‍റെ സൗ​​​ജ​​​ന്യ ഭ​​​ക്ഷ്യ​​​വി​​​ഭ​​​വ കി​​​റ്റ് വി​​​ത​​​ര​​​ണം ഈ​​യാ​​ഴ്ച ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു സ​​​പ്ലൈ​​​കോ സി​​​എം​​​ഡി പി.​​​എം.​ അ​​​ലി അ​​​സ്ഗ​​​ര്‍​പാ​​​ഷ അ​​​റി​​​യി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തെ 56 ഡി​​​പ്പോ​​​ക​​​ളി​​​ലും ഗാ​​​ന്ധി​​​ന​​​ഗ​​​റി​​​ല്‍ ഹെ​​​ഡ്ഓ​​​ഫീ​​​സി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത സൂ​​​പ്പ​​​ര്‍ മാ​​​ര്‍​ക്ക​​​റ്റു​​​ക​​​ളി​​​ലു​​​മാ​​​ണ് വി​​​ത​​​ര​​​ണ​​​ത്തി​​​നു​​​ള്ള കി​​​റ്റു​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്.17 വി​​​ഭ​​​വ​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ കി​​​റ്റു​​​ക​​​ളാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക.

പ​​​ഞ്ച​​​സാ​​​ര (ഒ​​​രു കി​​​ലോ), ചാ​​​യ​​​പ്പൊ​​​ടി (250 ഗ്രാം), ​​​ഉ​​​പ്പ് (ഒ​​​രു കി​​​ലോ ), ചെ​​​റു​​​പ​​​യ​​​റ് (ഒ​​​രു കി​​​ലോ), ക​​​ട​​​ല (ഒ​​​രു കി​​​ലോ), വെ​​​ള്ളി​​​ച്ചെ​​​ണ്ണ (അ​​​ര ലി​​​റ്റ​​​ര്‍), ആ​​​ട്ട (ര​​​ണ്ടു കി​​​ലോ), റ​​​വ (ഒ​​​രു കി​​​ലോ), മു​​​ള​​​കു​​​പൊ​​​ടി (100 ഗ്രാം), ​​​മ​​​ല്ലി​​​പ്പൊ​​​ടി (100 ഗ്രാം), ​​​പ​​​രി​​​പ്പ് (250 ഗ്രാം), ​​​മ​​​ഞ്ഞ​​​ള്‍​പ്പൊ​​​ടി (100 ഗ്രാം),​ ​​ഉ​​​ലു​​​വ (100 ഗ്രാം), ​​​ക​​​ടു​​​ക് (100 ഗ്രാം), ​​​സോ​​​പ്പ് (ര​​​ണ്ടെ​​​ണ്ണം), സ​​​ണ്‍ ഫ്‌​​​ള​​​വ​​​ര്‍ ഓ​​​യി​​​ല്‍ (ഒ​​​രു ലി​​​റ്റ​​​ര്‍), ഉ​​​ഴു​​​ന്ന് (ഒ​​​രു കി​​​ലോ) എ​​​ന്നി​​ങ്ങ​​നെ 1000 രൂ​​പ വി​​ല വ​​രു​​ന്ന ഭ​​​ക്ഷ്യ​​വി​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് കി​​​റ്റു​​​ക​​​ളി​​​ലു​​​ണ്ടാ​​​കു​​​ക.


സ​​​പ്ലൈ​​​കോ റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ളി​​​ലൂ​​​ടെ വി​​​ത​​​ര​​​ണ​​​ത്തി​​​നെ​​​ത്തി​​​ക്കു​​​ന്ന ഇ​​വ​​യ്ക്കൊ​​പ്പം സ​​​ഞ്ചി​​​യു​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.