ത​ബ്‌ലീ​ഗ്: ര​ണ്ടു​പേ​രു​ടെ ​പ​രി​ശോ​ധ​നാ​ഫ​ലം പ​ത്ത​നം​തി​ട്ട​യി​ൽ നെ​ഗ​റ്റീ​വ്
ത​ബ്‌ലീ​ഗ്: ര​ണ്ടു​പേ​രു​ടെ ​പ​രി​ശോ​ധ​നാ​ഫ​ലം പ​ത്ത​നം​തി​ട്ട​യി​ൽ നെ​ഗ​റ്റീ​വ്
Friday, April 3, 2020 12:46 AM IST
പ​ത്ത​നം​തി​ട്ട: നി​സാ​മു​ദീ​നി​ൽ ന​ട​ന്ന ത​ബ് ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു തി​രി​ച്ചെ​ത്തി​യ ചി​റ്റാ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രു​ടെ കോ​വി​ഡ് 19 പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്. ജി​ല്ല​യി​ൽ​നി​ന്ന് 17 പേ​രാ​ണ് സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി പ​ങ്കെ​ടു​ത്തി​ട്ടു​ള്ള​തെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രി​ൽ ഒ​രാ​ൾ ഡ​ൽ​ഹി​യി​ൽ​ത​ന്നെ മ​രി​ച്ചു. മൂ​ന്നു​പേ​ർ ഡ​ൽ​ഹി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

നാ​ട്ടി​ലു​ള്ള 12 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. നാ​ലു​പേ​ർ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ലാ​ണ്. ഇ​തി​ൽ ര​ണ്ടു പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് ഇ​ന്ന​ലെ ല​ഭി​ച്ച​ത്. മ​റ്റു​ള്ള​വ​രു​ടെ സ്ര​വ​വും പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട​യി​ൽ ഷാ​ർ​ജ​യി​ൽ​നി​ന്നെ​ത്തി​യ തു​ന്പ​മ​ണ്‍ സ്വ​ദേ​ശി​യാ​യ 26 കാ​ര​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ മാ​ർ​ച്ച് 22നാ​ണ് ഇ​യാ​ൾ നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ​ത്. എ​യ​ർ അ​റേ​ബ്യ​യു​ടെ ജി 9425 ​ഫ്ളൈ​റ്റി​ലാ​യി​രു​ന്നു യാ​ത്ര.


യാ​ത്ര​യി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഏ​ഴു​പേ​രെ തി​രി​ച്ച​റി​ഞ്ഞു നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. കൂ​ടാ​തെ നേ​രി​ട്ട് ഇ​ട​പ​ഴ​കി​യ 18 പേ​രെ​യും അ​ല്ലാ​തെ​യു​ള്ള അ​ഞ്ചു​പേ​രെ​യും ക​ണ്ടെ​ത്തി. ഇ​യാ​ളു​ടെ റൂ​ട്ട്മാ​പ്പ് ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ്ളൈ​റ്റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​വ​രും ഇ​യാ​ളു​ടെ സ​ഞ്ചാ​ര​പ​ഥ​വു​മാ​യി നേ​രി​ട്ടോ അ​ല്ലാ​തെ​യോ ബ​ന്ധ​മു​ള്ള​വ​രും 9188297118 ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.