കു​ട്ടി​ക​ൾ​ക്കാ​യി എ​ഡ്യു​ടൈ​ൻ​മെ​ന്‍റ് പ​ഠ​ന​വിഭ​വ​ങ്ങ​ൾ സ​മ​ഗ്ര പോ​ർ​ട്ട​ലി​ൽ
Saturday, April 4, 2020 12:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്ക്ഡൗ​​​ൺ പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ അ​​​വ​​​ധി​​​ക്കാ​​​ലം വീ​​​ടു​​​ക​​​ളി​​​ൽ സൃ​​​ഷ്ടി​​​പ​​​ര​​​വും സ​​​ർ​​​ഗാ​​​ത്മ​​​ക​​​വു​​​മാ​​​ക്കു​​​ന്ന​​​തി​​​ന് കൈ​​​റ്റ് എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി​​​യു​​​മാ​​​യി ചേ​​​ർ​​​ന്ന് ’അ​​​വ​​​ധി​​​ക്കാ​​​ല സ​​​ന്തോ​​​ഷ​​​ങ്ങ​​​ൾ’ എ​​​ന്ന പേ​​​രി​​​ൽ പ്ര​​​ത്യേ​​​ക സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി.

ഹൈ​​​ടെ​​​ക് സ്കൂ​​​ൾ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ ഓ​​​ൺ​​​ലൈ​​​ൻ സം​​​വി​​​ധാ​​​ന​​​മാ​​​യ ’സ​​​മ​​​ഗ്ര’ പോ​​​ർ​​​ട്ട​​​ലി​​​ലാ​​​ണ് അ​​​ഞ്ച് മു​​​ത​​​ൽ ഒ​​​ൻ​​​പ​​​ത് വ​​​രെ സ്കൂ​​​ളു​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി ഡി​​​ജി​​​റ്റ​​​ൽ വി​​​ഭ​​​വ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കി​​​യ​​​ത്. വി​​​വി​​​ധ ക​​​ളി​​​ക​​​ളി​​​ലൂ​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും കു​​​ട്ടി​​​ക​​​ൾ​​​ക്ക് നി​​​ശ്ചി​​​ത ശേ​​​ഷി​​​ക​​​ൾ ആ​​​ർ​​​ജി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന പ്ര​​​ത്യേ​​​ക എ​​​ഡ്യു​​​ടൈ​​​ൻ​​​മെ​​​ന്‍റ് രൂ​​​പ​​​ത്തി​​​ലാ​​​ണ് ഇ​​​വ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

സ​​​മ​​​ഗ്ര (samagra. kite.kerala. gov.in) പോ​​​ർ​​​ട്ട​​​ലി​​​ലെ എ​​​ഡ്യു​​​ടൈ​​​ൻ​​​മെ​​​ന്‍റ് (Edutainment) എ​​​ന്ന ലി​​​ങ്ക് വ​​​ഴി പ​​​ഠ​​​ന​​​വി​​​ഭ​​​വ​​​ങ്ങ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാം. ക്ലാ​​​സ്, ടോ​​​പി​​​ക് ക്ര​​​മ​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് ഓ​​​രോ വി​​​ഷ​​​യ​​​ത്തി​​​ലെ​​​യും റി​​​സോ​​​ഴ്സു​​​ക​​​ളി​​​ലെ​​​ത്താം. ഉ​​​പ​​​യോ​​​ഗി​​​ച്ച ശേ​​​ഷം അ​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള വ​​​ർ​​​ക്ക്ഷീ​​​റ്റു​​​ക​​​ളും ക്വി​​​സു​​​ക​​​ളും കു​​​ട്ടി​​​ക​​​ൾ​​​ക്ക് ചെ​​​യ്യാം. വ​​​ർ​​​ക്ക്ഷീ​​​റ്റു​​​ക​​​ൾ ഇ​​​ൻ​​​ർ ആ​​​ക്ടീ​​​വ് ആ​​​യും ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​വും. ഇ​​​തി​​​നു പു​​​റ​​​മെ സ​​​മ​​​ഗ്ര​​​യി​​​ലെ ഇ​​​റി​​​സോ​​​ഴ്സ്‌​​​സ് (e-Reosurces) ലി​​​ങ്ക് വ​​​ഴി 1-12 വ​​​രെ ക്ലാ​​​സ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഡി​​​ജി​​​റ്റ​​​ൽ വി​​​ഭ​​​വ​​​ങ്ങ​​​ളും ല​​​ഭി​​​ക്കും.


ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ മൊ​​​ബൈ​​​ൽ ഫോ​​​ൺ വ​​​ഴി സേ​​​വ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം. നി​​​ല​​​വി​​​ൽ ഇ​​​ത്ത​​​രം സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​ത്ത കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഹൈ​​​ടെ​​​ക് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സ്കൂ​​​ളു​​​ക​​​ളി​​​ൽ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ള്ള 1.2 ല​​​ക്ഷം ലാ​​​പ്ടോ​​​പ്പു​​​ക​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി ഇ​​​വ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ലി​​​റ്റി​​​ൽ കൈ​​​റ്റ്സ് ഐ​​​ടി ക്ല​​​ബു​​​ക​​​ൾ വ​​​ഴി പി​​​ന്നീ​​​ട് സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കു​​​മെ​​​ന്ന് കൈ​​​റ്റ് സി​​​ഇ​​​ഒ കെ. ​​​അ​​​ൻ​​​വ​​​ർ​​​സാ​​​ദ​​​ത്ത് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.