കോട്ടയത്തു കോവിഡ് രോഗികളില്ല
കോട്ടയത്തു കോവിഡ് രോഗികളില്ല
Saturday, April 4, 2020 12:30 AM IST
കോ​ട്ട​യം: നിലവിലെ സാഹചര്യം വച്ചു നോ ക്കുന്പോൾ കോവിഡ്-19 രോ ഗികളില്ലാത്തജില്ലയായി കോട്ടയം മാറി. സം​സ്ഥാ​ന​ത്തു ര​ണ്ടാം​ഘ​ട്ട​ത്തി​ൽ രോ​ഗം പി​ടി​പെ​ട്ട​വ​രി​ൽ കോ​ട്ട​യം ജി​ല്ല​ക്കാ​രും ജി​ല്ല​യി​ൽ ചി​കി​ത്സ​ തേ​ടി​യ​വ​രും ഉ​ൾ​പ്പ​ടെ ജി​ല്ല​യി​ൽ അ​ഞ്ചു പേ​രു​ണ്ടാ​യി​രു​ന്നു. ഇ​റ്റ​ലി​യി​ൽ​നി​ന്നു നാ​ട്ടി​ലെ​ത്തി​യ പ​ത്ത​നം​തി​ട്ട ഐ​ത്ത​ല സ്വ​ദേ​ശി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ ഇ​ന്ന​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്നു മോ​ചി​ത​രാ​യ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് -19 ബാ​ധി​ത​ർ ആ​രു​മി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ റിയിച്ചു.

ജി​ല്ല​യി​ൽ ഇ​തി​നോ​ട​കം അ​ഞ്ചു പേ​ർ​ക്കു കോ​വി​ഡ്-19 രോ​ഗം പി​ടി​പെ​ടു​ക​യും ഭേ​ദ​മാ​കു​ക​യും ചെ​യ്തു. റാ​ന്നി ഐ​ത്ത​ല ത​ട്ട​യി​ൽ തോ​മ​സ് ഏ​ബ്ര​ഹാം (93), ഭാ​ര്യ മ​റി​യാ​മ്മ (88), ഇ​വ​രെ ചി​കി​ത്സി​ച്ച കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക തി​രു​വാം​കു​ളം സ്വ​ദേ​ശി​നി രേ​ഷ്മ മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. വയോധിക ദ​ന്പ​തി​ക​ളു​ടെ കൊ​ച്ചു​മ​ക​ൾ ചെ​ങ്ങ​ളം സ്വ​ദേ​ശി​നി റീ​ന, ഭ​ർ​ത്താ​വ് റോ​ബി​ൻ എ​ന്നി​വ​ർ ക​ഴി​ഞ്ഞ 28നു ​ഡിസ്ചാർജ് ആയിരുന്നു. ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്നു ഇ​ന്ന​ലെ മൂ​ന്നു പേ​രെ ഒ​ഴി​വാ​ക്കി.


ഹോം ​ക്വാ​റ​ന്‍റ​യി​നി​ൽ ജി​ല്ല​യി​ൽ 3251 ക​ഴി​യു​ന്നു​ണ്ട്. ത​ബ്‌ലീ​ഗ് സ​മ്മേ​ള​ന​ത്തി​ൽ ഈ​രാ​റ്റു​പേ​ട്ട​യി​ൽ​നി​ന്നു പ​ങ്കെ​ടു​ത്ത ആ​റു പേ​രും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
രേ​ഷ്മ​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ 24 പേ​രും ഇ​ന്ന​ലെ പീ​രു​മേ​ട്ടിൽ​നി​ന്ന് എ​ത്തി​യ ദ​ന്പ​തി​ക​ളും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​രീ​ഷ​ണ​ത്തി​ലാ​ണ്. ഇ​വ​ർ​ക്കാ​ർ​ക്കും നി​ല​വി​ൽ രോ​ഗം പി​ടി​പെ​ട്ടി​ട്ടി​ല്ല.

ജോ​മി കു​ര്യാ​ക്കോ​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.