ഭാരതി എന്റർപ്രൈസസ് 100 കോടി നൽകും
Saturday, April 4, 2020 11:40 PM IST
കൊച്ചി: കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണച്ചു ഭാരതി എന്റർപ്രൈസസും ഉപ കന്പനികളായ ഭാരതി എയർടെൽ, ഭാരതി ഇൻഫ്രാടെലും ചേർന്നു 100 കോടി രൂപ സംഭാവന നൽകും. 100 ഇതിനുപുറമെ ഭാരതിയിലെ ജീവനക്കാരും സംഭാവന നൽകും.
100 കോടിയുടെ പ്രധാന പങ്ക് അടിയന്തരമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകും. ബാക്കി തുക മാസ്ക്, വ്യക്തിഗത സുരക്ഷാ വസ്ത്ര കിറ്റ്, ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, ആവശ്യ സേവന വിഭാഗക്കാർ തുടങ്ങിയവർക്കു വേണ്ട മറ്റ് ഉപകരണങ്ങൾ എന്നിവ നൽകുന്നതിനായി ഉപയോഗിക്കും.