പച്ചക്കറിക്കൃഷി : സംശയനിവാരണത്തിന് ഹരിത കേരളം മിഷൻ ഫേസ്ബുക്ക് ലൈവ്
Monday, April 6, 2020 12:24 AM IST
തിരുവനന്തപുരം: വീട്ടിൽ മൈക്രോ ഗ്രീൻ കൃഷി, പച്ചക്കറി കൃഷി തുടങ്ങിയവ ചെയ്യുന്നവർക്ക് സംശയനിവാരണത്തിനായി ഹരിത കേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഇന്ന് വൈകുന്നേരം നാലുമുതൽ അഞ്ചുവരെയാണ് ഫേസ്ബുക്ക് ലൈവ്. മൈക്രോ ഗ്രീൻ കൃഷി, പച്ചക്കറി കൃഷി എന്നിവയുമായി ബന്ധപ്പെട്ട് വിത്ത് തയാറാക്കൽ, കൃഷി ചെയ്യേണ്ട വിധം, വളപ്രയോഗം തുടങ്ങി എല്ലാ കാര്യങ്ങൾക്കും വിശദമായ സംശയനിവാരണം ഹരിതകേരളം മിഷനിലെ കാർഷിക വിദഗ്ധർ നൽകും.facebook.com/harithakeralamission പേജ് സന്ദർശിച്ച് ലൈവ് കാണാം.
കൊറോണക്കാലത്ത് വീടുകളിൽ പച്ചക്കറിക്കൃഷി ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തുടർന്ന് ഇതിനായുള്ള കർമപരിപാടികൾ മറ്റ് വകുപ്പുകൾക്കൊപ്പം ഹരിത കേരളം മിഷനും ആവിഷ്കരിച്ചിരുന്നു.