തബ്ലീഗ്: യുവാവ് നിരീക്ഷണത്തിൽ
Monday, April 6, 2020 12:24 AM IST
ഈരാറ്റുപേട്ട: കോവിഡ് ആശങ്ക പരക്കുന്നതിനിടെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു തിരിച്ചെത്തിയ ആളുമായി സന്പർക്കത്തിലേർപ്പെട്ട യുവാവ് നിരീക്ഷണത്തിൽ. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു തിരിച്ചെത്തിയ ചെങ്ങന്നൂർ സ്വദേശിയായ വ്യക്തിക്കു കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി നേരിട്ടു സന്പർക്കത്തിലേർപ്പെട്ട നടയ്ക്കൽ സ്വദേശിയെയാണു നിരീക്ഷണത്തിലാക്കിയത്.
ചെങ്ങന്നൂർ സ്വദേശിയായ കോവിഡ് ബാധിതന്റെ ഭാര്യവീട് കോട്ടയത്താണ്. തബ്ലീഗ് സമ്മേളനം കഴിഞ്ഞെത്തിയ ഇയാൾ കഴിഞ്ഞ 23ന് കോട്ടയത്ത് എത്തിയിരുന്നു. ഇയാളുടെ ബന്ധുവായ ഈരാറ്റുപേട്ട സ്വദേശി ഇയാളെ സന്ദർശിച്ചു ഹസ്തദാനം നടത്തുകയും ചെയ്തു.